ADVERTISEMENT

ന്യൂഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ ആന്റിബോഡി പരിശോധന ഫലങ്ങള്‍ രാജ്യത്തിന്റെ ഔദ്യോഗിക കൊറോണ കണക്കുകളെ സംബന്ധിച്ച് സംശയമുയര്‍ത്തുന്നു. ന്യൂഡല്‍ഹിയിലെ 20 ദശലക്ഷം താമസക്കാരില്‍ നാലിലൊന്നിന് കോവിഡ് ബാധയുണ്ടായിട്ടുണ്ടാകാമെന്ന് ഇവിടെ നടന്ന ആന്റിബോഡി പരിശോധനകള്‍ സൂചിപ്പിക്കുന്നു.

നഗരത്തിലെ 5.8 ദശലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്നാണ് 15,000 താമസക്കാരില്‍ നടത്തിയ ആന്റിബോഡി പഠനം നല്‍കുന്ന സൂചന. ഇത് ഔദ്യോഗിക കണക്കുകളുടെ 37 മടങ്ങാണ്. ഈ മാസം ആദ്യം നടത്തിയ പരിശോധനയില്‍ 29.1 ശതമാനം പേരിലും ആന്റിബോഡികള്‍ കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറയുന്നു. ജൂണ്‍-ജൂലൈ മാസത്തില്‍ ഇത് 23 ശതമാനമായിരുന്നു. 

എന്നാല്‍ ആന്റിബോഡി ടെസ്റ്റുകളെ ജാഗ്രതയോടെ സമീപിക്കണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോഴെത്തിയ കോവിഡ്-19നെതിരെ ശരീരം പുറപ്പെടുവിച്ച ആന്റിബോഡികള്‍ മാത്രമല്ല ഇതിനു മുന്‍പെത്തിയ കൊറോണ വൈറസുകളുടെ സാന്നിധ്യവും ഈ പരിശോധനകള്‍ വരച്ചു കാട്ടാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നടന്ന ആന്റി ബോഡി പരിശോധനകളും ഔദ്യോഗിക കണക്ക് പ്രകാരമുള്ളതിലും കൂടുതല്‍ പേര്‍ക്ക് കോവിഡ് പിടിപ്പെട്ടതായി സൂചന നല്‍കുന്നു. പൂണെയിലെ ഗുരുതരമായി കോവിഡ് പടര്‍ന്ന അഞ്ചിടങ്ങളിലെ താമസക്കാരില്‍ 51.5 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. മുംബൈയിലെ ചേരികളില്‍ നടത്തിയ ആന്റിബോഡി പരിശോധനയും 57 ശതമാനം പേരില്‍ ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി. 

ഹൈദരാബാദിലെ മലിനജലത്തിലെ കോവിഡ് സാന്നിധ്യം പരിശോധിച്ച മറ്റൊരു സര്‍വേ 90 ലക്ഷം വരുന്ന നഗരത്തിലെ ജനങ്ങളില്‍ 6.6 ശതമാനത്തിനും കോവിഡ് ബാധിച്ചതായി കണക്കാക്കുന്നു. 

English Summary: Millions more may have caught COVID in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com