ADVERTISEMENT

അതിസാരം, ഛര്‍ദ്ദി, വയര്‍ വേദന തുടങ്ങിയവ കുട്ടികളിലെ കൊറോണ വൈറസ് ബാധയുടെ ഔദ്യോഗിക ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രജ്ഞര്‍. ഇംഗ്ലണ്ടിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും ശാസ്ത്രജ്ഞരാണ് കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ക്ക് കോവിഡ് സാധ്യയതുമായി ശക്തമായ ബന്ധമുണ്ടെന്ന് വാദിക്കുന്നത്. 

എന്നാല്‍ മുതിര്‍ന്നവരില്‍ കോവിഡ് രോഗലക്ഷണമായി അംഗീകരിച്ച ചുമ കുട്ടികളിലെ കോവിഡ് നിര്‍ണയത്തിന് അത്ര വിശ്വാസ്യയോഗ്യമായ ലക്ഷണമല്ലെന്നും ഇവര്‍ പറയുന്നു. 

ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാല 992 കുട്ടികളില്‍ പഠനം നടത്തിയതില്‍ 68 പേരില്‍ കൊറോണ വൈറസ് കണ്ടെത്തി. ഇവരുടെ ശരാശരി പ്രായം 10 വയസ്സായിരുന്നു. പനി, ചുമ, മണത്തിലും രുചിയിലുമുണ്ടാകുന്ന മാറ്റം തുടങ്ങിയ കോവിഡ് ഔദ്യോഗിക ലക്ഷണങ്ങള്‍ വഴി 76 ശതമാനത്തിന്റെ കോവിഡ് പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായി. 

എന്നാല്‍ വയര്‍ വേദന കൂടി ഈ പട്ടികയില്‍ ചേര്‍ത്തതോടെ 97 ശതമാനത്തിന്റെയും രോഗനിര്‍ണയം കൃത്യമായി നടത്താനായി. അതേ സമയം കോവിഡ് ബാധിച്ച കുട്ടികളില്‍ ഏറിയ പങ്കും യാതൊരു രോലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത വിഭാഗത്തില്‍പ്പെടുന്നവരാണെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. 

അതിസാരം, ഛര്‍ദ്ദി, വയര്‍ വേദന അതിസാരം, ഛര്‍ദ്ദി, വയര്‍ വേദനലക്ഷണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അവ ഔദ്യോഗിക കോവിഡ് രോഗലക്ഷണങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുന്നത് ഭീതി പരത്തുമെന്നാണ് ഔദ്യോഗിക നിലപാട്. വയര്‍ വേദനയുള്ളവരെല്ലാം കോവിഡാണോ എന്ന് പേടിക്കാന്‍ തുടങ്ങുമെന്നും ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അധികൃതര്‍ പറയുന്നു. 

English Summary: Diarrhoea, vomiting and stomach cramps should be symptoms of coronavirus in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com