ഓണത്തിനു ശേഷം 5 ജില്ലകളിൽ രോഗവ്യാപനം കൂടി; തിരുവനന്തപുരത്ത് അതീവഗുരുതര സ്ഥിതി

covid swab test
SHARE

തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓണത്തിനുശേഷം കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് കൂടിയെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട്. കാസർകോട് 14.3 ശതമാനവും തിരുവനന്തപുരത്ത് 13. 6ശതമാനവുമാണ് പോസിറ്റിവിറ്റി നിരക്ക്. ഈ ജില്ലകളിൽ കൂടുതൽ പരിശോധന നടത്താനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. 

സെപ്റ്റംബർ രണ്ടാംവാരം മാത്രം 84 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ.  ഇന്നലെ ടെസ്റ്റുകളുടെ എണ്ണം ഉയർന്നപ്പോൾ പ്രതിദിന രോഗബാധ വീണ്ടും മൂവായിരം കടന്നു. 

പ്രതിദിന സംഖ്യ ആദ്യമായി 600 കടന്ന തിരുവനന്തപുരത്ത് അതീവ ഗുരുതരസ്ഥിതിയാണ് നിലവിലുള്ളത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണ്. 

English Summary: COVID cases increasing in five districts after Onam

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA