ADVERTISEMENT

മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം മുൻതലമുറകളെ അപേക്ഷിച്ച് വർധിച്ചുവരുന്ന ഇക്കാലത്ത് ഈ രോഗം പിടിപെടാതിരിക്കാൻ ചില മുൻകരുതലുകൾ ആകാമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. അതിനുവേണ്ടി അവർ നിദേശിക്കുന്ന ചില പ്രായോഗിക മുൻകരുതലുകൾ ചുവടെ.

∙ എല്ലാദിവസവും ചുരുങ്ങിയത് അരമണിക്കൂർ എന്തെങ്കിലും തരത്തിലുള്ള കായികാധ്വാനങ്ങളിൽ ഏർപ്പെടുക.

∙ എയ്റോബിക്സ് ശീലമാക്കുക. ചടുലമായ വ്യായാമമുറകൾ കൂടുതൽ ഗുണം ചെയ്യും. ഉദാ: നടത്തം.

∙ പുകവലി പൂർണമായും ഉപേക്ഷിക്കുക.

∙ മദ്യപാനം പൂർണമായി അവസാനിപ്പിക്കുകയോ മിതമായ അളിവിലേക്കു ചുരുക്കുകയോ ചെയ്യുക.

∙ ഏതെങ്കിലും ക്ലബിലോ മറ്റോ അംഗത്വം എടുത്ത് ആക്ടീവ് ആയിരിക്കാൻ ശ്രമിക്കുക. 

∙ കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക.

∙ യോഗ, മെഡിറ്റേഷൻ തുടങ്ങി മനസ്സിന് സ്വസ്ഥത ലഭിക്കുന്ന വ്യായാമങ്ങളിൽ ഏർപ്പെടാം.

∙ ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വെറുതെയിരുന്നു മനസു മടുപ്പിച്ച് കളയരുത്.

∙ ക്രോസ്‍വേഡ്, പസിൽസ്, ചതുരംഗം തുടങ്ങി ബുദ്ധികൊണ്ടു കളിക്കാവുന്ന കളികളിൽ ഏർപ്പെടുന്നതും നന്നായിരിക്കും.

English Summary: World Alzheimer's day, Alzheimer's: Causes, symptoms, precaution, Dementia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com