ADVERTISEMENT

ഇന്നലെ 4125 പുതിയ  ടെസ്റ്റ് പോസിറ്റീവ്. ഇന്ത്യയിൽ മൊത്തം 83000 ആയിരുന്നു ഇന്നലെ. അതായത് മൊത്തം പുതിയ പോസിറ്റീവിന്റെ 4.9% കേരളത്തിൽ! ജനസംഖ്യയിൽ 2.5%ഉം വിസ്തീർണത്തിൽ 1.25%ഉം മാത്രമാണ് കേരളം. അതായത് മൊത്തം  ഇന്ത്യയെക്കാൾ യഥാക്രമം 2ഉം 4ഉം ഇരട്ടി !

ഇരട്ടിപ്പ് തോതിലും നാം ഇപ്പോൾ വേഗത്തിലാണ്. രാജ്യത്തെ തോതു 35 ദിവസം ആയിരിക്കെ കേരളത്തിൽ ഇരട്ടിപ്പ് 25 ദിവസം കൊണ്ട്. മൊത്തം ആക്ടീവ് കേസുകളിലും ഇപ്പോൾ രാജ്യത്ത് ആറാമത്.  കൂടാതെ ആരോഗ്യപ്രവർത്തകരിലും  പൊലീസുകാരിലും  രോഗവ്യാപനം ശക്തം.  മരണനിരക്ക് കുറവാണ് എന്നതാണ് വലിയ ആശ്വാസം.

വ്യാപനം ശക്തമാവുമ്പോൾ അതീവ ജാഗ്രത ആവശ്യമുള്ള കാലം. വാക്‌സീൻ അകലത്തിൽതന്നെ. രോഗഭീഷണി ദീർഘനാൾ നിലനിൽക്കാനാണ് സാധ്യത..

കോവിഡിന്റെ കൂടെ, കോവിഡിനെ ഓരോ നിമിഷവും  പ്രതിരോധിച്ചു ജീവിക്കാൻ ഓരോരുത്തരും ശ്രമിച്ചാലേ അതിജീവനം സാധ്യമാവൂ. രോഗമില്ലാത്തവരെ അടച്ചുപൂട്ടിയും പിടിച്ചുകെട്ടിയും നമുക്കിനിയും രോഗത്തെ പിടിച്ചു കെട്ടാനോ സാമ്പത്തികമായി പിടിച്ചു നിൽക്കാനോ സാധ്യമല്ല. കർശന സ്വയം നിയന്ത്രണം മാത്രമാണ് പോംവഴി.

English Summary: COVID in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com