ADVERTISEMENT

ഈ വര്‍ഷവും മുന്‍പത്തെ വര്‍ഷവും ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച പ്രദേശങ്ങളില്‍ കോവിഡ്– 19 വ്യാപനം കുറവാണെന്നു പഠനം. ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം സംബന്ധിച്ച പഠനമാണ് കോവിഡും ഡെങ്കിപ്പനിയും തമ്മില്‍ ഇത്തരമൊരു ബന്ധമുണ്ടാകാമെന്ന സൂചന നല്‍കുന്നത്. 

ബ്രസീലിലെ സംസ്ഥാനങ്ങളായ പരാന, സാന്റ കാറ്റരീന, റിയോ ഗ്രാന്‍ഡ് ഡോ സുള്‍, മാറ്റോ ഗ്രോസോ ഡോ സുള്‍, മിനാസ് ഗെരായിസ് എന്നിവിടങ്ങളില്‍ ഈ വര്‍ഷവും 2019ലും ഉയര്‍ന്ന തോതിലുള്ള ഡെങ്കിപ്പനി വ്യാപനമുണ്ടായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ സമൂഹ വ്യാപനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ഡ്യൂക് സര്‍വകലാശാല പ്രഫസര്‍ മിഗുവേല്‍ നികോളേലിസ് നിരീക്ഷിക്കുന്നു. 

അതേ സമയം കുറച്ച് ഡെങ്കിപ്പനി കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത അമാപ, മറാന്‍ഹോ, പാര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് സമൂഹ വ്യാപനം കൂടുതലാണ്. ഡെങ്കിപ്പനി ബാധിതരാവുന്നവരില്‍ ഉണ്ടാകുന്ന ആന്റിബോഡികളാണ് കോവിഡിനെതിരെ ഈ പ്രതിരോധം തീര്‍ക്കുന്നതെന്ന് കരുതപ്പെടുന്നു. 

സമാനമായ ബന്ധം നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലും കണ്ടെത്താനായേക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ശേഷം മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീല്‍. 

English Summary : Study suggests dengue may provide some immunity against COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com