പ്രമേഹവും അമിതവണ്ണവും ഉള്ളവർ സൂക്ഷിക്കുക; കോവിഡ് ഗുരുതരമാകാം

corona
SHARE

അമിതവണ്ണം, ടൈപ്പ് 2 ഡയബറ്റിസ് എന്നിവയുള്ള ആളുകളില്‍ കോവിഡ് കൂടുതല്‍ ഗുരുതരമായി ബാധിച്ചേക്കാമെന്ന് ഗവേഷകര്‍. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളും ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ മുതല്‍ മാര്‍ച്ച് മാസം വരെ കോവിഡ് ബാധിച്ച് മരണമടഞ്ഞ 47 % ആളുകള്‍ക്കും പ്രമേഹം ഉണ്ടായിരുന്നു എന്ന് ഈ ഡാറ്റ പറയുന്നു. ഇതില്‍ 17% പേര്‍ പ്രമേഹം ഇല്ലാതെതന്നെ അമിതവണ്ണം ഉള്ളവരായിരുന്നു. 

അമിതവണ്ണം ഉള്ളവരുടെ ശരീരത്തിലെ ഫാറ്റില്‍  ACE2 receptors കൂടുതലാകും. ഇതാകാം കോവിഡ് വൈറസ് ആയ SARS-CoV-2 നെ സഹായിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ACE2 receptors ശ്വാസകോശത്തില്‍ കൂടുതല്‍ കാണപ്പെടുന്നുണ്ട്. ഇത് വൈറസിന് ശ്വാസകോശത്തില്‍ വളരാന്‍ സഹായം ചെയ്യും. മാത്രമല്ല ACE2 receptors ഫൈബ്രോസിസ്, ലീക്കി ബ്ലഡ്‌ വെസല്‍സ് എന്നിവയും ഉണ്ടാക്കാന്‍ സാധിക്കും. 

ലീക്കി ഗട്ട് അഥവാ വയറിലെ കോശഭിത്തികളിലെ വിള്ളല്‍ അമിതവണ്ണം ഉള്ളവരില്‍ ഉണ്ടാകാറുണ്ട്. ഇത് കുടലിലെ intestinal contents പുറത്തേക്ക് വരാന്‍ സാധ്യതയും ഒരുക്കുന്നുണ്ട്‌. ഇത് അമിതവണ്ണം ഉള്ളവരില്‍ ഇന്‍ഫെക്‌ഷന്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതാണ് കൊറോണ വൈറസിന് അമിതവണ്ണം ഉള്ളവരെ കൂടുതല്‍ കീഴടക്കാന്‍ സഹായിക്കുന്നതും. പ്രമേഹരോഗികള്‍ , അമിതവണ്ണം ഉള്ളവര്‍ എന്നിവര്‍ അതിനാല്‍തന്നെ കോവിഡില്‍ നിന്നു സ്വയം സംരക്ഷിക്കേണ്ടതാണെന്ന് ടച്ച്സ്റ്റോൺ സെന്റർ ഫോർ ഡയബറ്റിസ് റിസർച്ച് നടത്തിയ ഈ പഠനം പറയുന്നു.

English Summary: COVID -19; Obesity and diabetes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA