ADVERTISEMENT

ഒരു എക്സ് റേ ഉപയോഗിച്ച് സ്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നോക്കുന്നതിനെയാണ് നമ്മൾ മാമോഗ്രാം എന്നു പറയുന്നത്. മാമോഗ്രാമിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്. പല വികസിത രാജ്യങ്ങളിലും ഒരു റുട്ടീൻ സ്ക്രീനിങ് പ്രോഗ്രാം ആയി മാമോഗ്രാം  ഉണ്ട്. തത്‌ഫലമായി വളരെ നേരത്തേതന്നെസ്തനാർബുദം നമുക്ക് കണ്ടെത്താൻ സാധിക്കും. എന്നാൽ നമ്മുടെ രാജ്യത്ത് ഇതൊരു റുട്ടീൻ സ്ക്രീനിങ് പ്രോഗ്രാമായി ഗവൺമെന്റ് സ്‌പോൺസേർഡ് ആയിട്ടില്ല എന്നതൊരു യാഥാർഥ്യമാണ്. 

കാൻസർ ഉണ്ടോ എന്നറിയാൻ സ്വയം മാമോഗ്രാമിന്‌ വിധേയമാകുന്നത് നന്നായിരിക്കും. 40-45  വയസ്സിനു ശേഷമാണ് സാധാരണയായി ഇതു ചെയ്തു തുടങ്ങുന്നത്. കാരണം അതിനു മുൻപുള്ള കാലഘട്ടത്തിൽ സ്തനത്തിന്റെ ഡെൻസിറ്റി  വളരെ കൂടുതലാവുകയും അത് മൂലം എക്സ് -റേ ഉപയോഗിച്ചുള്ള മാമോഗ്രാം പരിശോധനയും  ഒരു പക്ഷേ കാൻസർ  മുഴകൾ നമുക്ക് കണ്ടു പിടിക്കാൻ സാധിക്കാതെ വരികയും ചെയ്യും. 40 -45 വയസ്സിനു ശേഷം വർഷത്തിൽ  ഒന്ന് അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാമോഗ്രാം ചെയ്യണം.

ഇതിൽ നിന്നുതന്നെ നമുക്ക് പുറമെ സ്പർശിച്ചു നോക്കി മുഴയാകുന്നതിനു മുൻപേ ബ്രെസ്റ്റ് കാൻസർ മാമോഗ്രാം  ഉപയോഗിച്ച്  കണ്ടുപിടിക്കാൻ സാധിക്കും.  40 മുതൽ 60 -70 വയസ്സുവരെ രണ്ട് വർഷത്തിൽ ഒരിക്കൽ മാമോഗ്രാം ചെയ്യുന്നത് നല്ലതായിരിക്കും. 

ചില പ്രത്യേക സാഹചര്യങ്ങളിൽ  നമുക്ക് MR Mammogram ഉപയോഗിക്കേണ്ടതായി വരാറുണ്ട്. സ്പെഷ്യൽ ആയ MRI ഉപയോഗിച്ച് സ്തനത്തിൽ ഉണ്ടാകുന്ന വ്യത്യാസം കണ്ടുപിടിക്കുന്നതിനെയാണ്  MR Mammogram എന്ന് പറയുന്നത്. 40 വയസ്സുള്ള സ്ത്രീകളിലാണ് സ്തനാർബുദം സംശയിക്കുന്നതെങ്കിൽ അവർക്ക് റുട്ടീൻ ആയിട്ടുള്ള മാമോഗ്രാം  പലപ്പോഴും ഫലപ്രദമാകാറില്ല. അവർക്ക് MR mammogram അല്ലെങ്കിൽ അൾട്രാസൗണ്ട് മുതലായിട്ടുള്ള ഇൻവെസ്റ്റിഗേഷൻ ചെയ്യേണ്ടതായി വരാറുണ്ട്. 

മാമോഗ്രാമിനെക്കുറിച്ച് ആളുകൾക്കുള്ള മറ്റൊരു ആശങ്ക അതിൽ നിന്നുള്ള റേഡിയേഷനെക്കുറിച്ചാണ്. വളരെ ചെറിയറേഡിയേഷൻ മാത്രമേ മാമോഗ്രാമിൽ ഉപയോഗിക്കുന്നുള്ളൂ. ബ്രെസ്റ്റിനെ  അമർത്തിയിട്ട് ചെയ്യന്ന പ്രക്രിയ ആയതു കൊണ്ടുതന്നെ ചില സ്ത്രീകൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇങ്ങനെയുള്ളവർ ഇതു ചെയ്യാതെ അൾട്രാ സൗണ്ട് ഇൻവെസ്റ്റിഗേഷനോ MR മാമോഗ്രാമോ ചെയ്യുന്നതായിരിക്കും കൂടുതൽ ഫലപ്രദമായിട്ടുള്ളത്.  മാമോഗ്രാം  കൊണ്ട് പലപ്പോഴും ആരംഭഘട്ടത്തിൽ തന്നെ ബ്രെസ്റ്റ് കാൻസർ കണ്ടുപിടിക്കുവാൻ സാധിക്കുന്നതാണ്.

(#pinkmaskchallenge #BCFC എന്ന ടാഗ് ലൈനോടെ ഡോ. ബോബൻ തോമസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന വിഡിയോയിൽ നിന്ന്)

English Summary: Breast Cancer; Mammogram, Mammography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com