ADVERTISEMENT

വായുമലിനീകരണം കോവിഡ്– 19 ന്റെ അപകടസാധ്യത വര്‍ധിപ്പിച്ചേക്കാമെന്നു റിപ്പോര്‍ട്ട്‌. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹി പോലെയുള്ള നഗരങ്ങളില്‍ കൊറോണ വൈറസ് ബാധ മാരകമായേക്കാമെന്നും  മലിനീകരണം കൂടിയ പ്രദേശങ്ങളില്‍ മരണനിരക്കും ഉയര്‍ന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ദീർഘകാലമായി മലിനീകരിക്കപ്പെട്ട വായു ശ്വസിച്ചവരിലാണ് കോവിഡ് 19 കൂടുതൽ ഗുരുതരമാകുന്നത്. ദീർഘകാല നഗര മലിനീകരണം, പ്രത്യേകിച്ച് നൈട്രജൻ ഡൈ ഓക്സൈഡ് എക്സ്പോഷർ ചെയ്യുന്നത് കോവിഡ് -19 കൂടുതൽ മാരകമാകാൻ കാരണമാകുമെന്ന് അമേരിക്കയിലെ ‘ദ് ഇന്നവേഷന്‍ ജേണലില്‍’ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് -19 മരണവുമായി നൈട്രജൻ ഓക്സൈഡിന് ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് ഗവേഷകര്‍.  വായുവിൽ ഒരു ബില്യൻ (പിപിബി) നൈട്രജൻ ഡൈ ഓക്സൈഡിന്റെ (എന്‍ഒ 2) വർധന കോവിഡ് -19 മരണങ്ങൾക്കു കാരണമാകുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ശ്വാസകോശ അണുബാധ ഇവരില്‍ കൂടുതൽ  രൂക്ഷമാകുന്നതാണ് പ്രശ്നങ്ങൾ  ഗുരുതരമാക്കുന്നത്. വായുമലിനീകരണത്തിന്റെ തോത് കണക്കാക്കാന്‍ ഉപയോഗിക്കുന്ന പിഎം 2.5 (പർട്ടിക്കുലേറ്റ് മാസ്റ്റേഴ്സ് 2.5) ആണ് പ്രധാന വില്ലനാകുന്നത്. മുടിനാരിന്റെ വ്യാസത്തിന്റെ മൂന്നു ശതമാനം മാത്രം വലുപ്പമുള്ള ഈ സൂക്ഷ്മ പൊടിപടലങ്ങള്‍ മനുഷ്യരില്‍ വ്യാപകമായി ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്നു. വാഹനപ്പെരുപ്പം, നിർമാണ പ്രവര്‍ത്തനങ്ങള്‍,  മാലിന്യം കത്തിക്കല്‍, വ്യവസായശാലകളിലെ പുക എന്നിവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്.

English Summary: COVID- 19 ; Urban air pollution may make the disease more deadly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com