തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവരെയും കോവിഡ് ദീര്‍ഘകാലം രോഗികളാക്കാം

corona-virus
SHARE

‘ഈ കോവിഡ് അങ്ങ് വന്നു പോയിരുന്നെങ്കില്‍ നന്നായിരുന്നു. എന്താ ഇപ്പോ ഇത്ര പ്രശ്‌നം? ചെറിയ പനി പോലയല്ലേ ഉള്ളൂ.’ ആരോഗ്യവാന്മാരെന്ന് കരുതുന്ന അപൂര്‍വം ചില യുവാക്കളെങ്കിലും ഇങ്ങനെയൊരു ആത്മഗതം നടത്തി കാണാറുണ്ട്. എന്നാല്‍ അങ്ങനെയങ്ങ് വന്നു പോകുന്ന രോഗമല്ല കോവിഡ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തീവ്രത കുറഞ്ഞ ലക്ഷണങ്ങളോട് കൂടി കോവിഡ് ബാധിച്ചവരെ പോലും മാസങ്ങള്‍ രോഗികളാക്കി തീര്‍ക്കാന്‍ കോവിഡിന് കഴിയുമെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 

2020 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കോവിഡ് ബാധിച്ച ഗുരുതര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളിലാണ് ടൂര്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പഠനം നടത്തിയത്. ഇവരില്‍ മൂന്നില്‍ രണ്ട് രോഗികള്‍ക്കും അസുഖം ബാധിച്ച ശേഷം രണ്ട് മാസം വരെയും ലക്ഷണങ്ങള്‍ തുടര്‍ന്നു. മൂന്നിലൊന്ന് രോഗികള്‍ കോവിഡ് ബാധിക്കുന്നതിനേക്കാല്‍ മുന്‍പുണ്ടായിരുന്ന അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ മോശം സ്ഥിതിയിലാണ്. 40 മുതല്‍ 60 വരെ പ്രായമുള്ള രോഗികളിലാണ് ലക്ഷണങ്ങള്‍ പൊതുവേ നീണ്ടു നിന്നത്. 

66 ശതമാനം മുതിര്‍ന്ന രോഗികള്‍ക്കും മണവും രുചിയും നഷ്ടമാകല്‍, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ 62 ലക്ഷണങ്ങളില്‍ ഒരെണ്ണമെങ്കിലും രണ്ട് മാസത്തിനു ശേഷവും തുടര്‍ന്നു. ദീര്‍ഘ കാല കോവിഡ് ഫലങ്ങളെ നേരിടാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പലരാജ്യങ്ങളും ഇപ്പോള്‍ തുറക്കുന്നുണ്ട്.  കോവിഡ് മൂലം വെന്റിലേഷനോ, തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയോ വേണ്ടി വരാത്തവര്‍ക്ക് പോലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം വേണ്ടി വരാമെന്ന് ഈ പഠനങ്ങള്‍ അടിവരയിടുന്നു.

English Summary : Mild Covid-19 Infections Can Make People Sick for Months

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA