കോവിഡ് രോഗമുക്തരുടെ രക്തത്തിലും ഉമിനീരിലും ആന്റിബോഡികളുടെ സാനിധ്യം

Covid | Corona Virus
SHARE

കോവിഡ്19 ബാധിച്ച് മൂന്നു മാസങ്ങള്‍ക്ക് ശേഷവും രോഗമുക്തരുടെ രക്തത്തിലും ഉമിനീരിലും വൈറസിനെതിരെയുള്ള ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. വൈറസ് പരിശോധനയ്ക്ക് ബദല്‍ മാര്‍ഗങ്ങളിലേക്ക് നയിക്കുന്നതാണ് കണ്ടെത്തല്‍. 

അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. IgG വിഭാഗത്തിലെ ആന്റിബോഡികളാണ് രോഗം വന്ന് മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും രക്തത്തിലും ഉമിനീരിലും ഒരേ അളവില്‍ കണ്ടെത്താന്‍ സാധിച്ചത്. ഇന്ത്യന്‍ ഗവേഷക അനിത അയ്യര്‍ ഉള്‍പ്പെട്ട ഗവേഷണ സംഘം 343 രോഗികളെയാണ് രോഗം വന്നത് 122 ദിവസം വരെ പഠനവിധേയമാക്കിയത്. 

IgG, IgA,IgM എന്നിവയാണ് കൊറോണ വൈറസ് സ്‌പൈക് പ്രോട്ടീനെ ആക്രമിച്ച് രോഗപ്രതിരോധ ശേഷി നല്‍കുന്ന ശരീരത്തിലെ ആന്റിബോഡികള്‍. ഇവയുടെ സംവേദനക്ഷമത യഥാക്രമം 95 %, 90 %, 81 %   എന്നിങ്ങനെയാണ്. ഇവയില്‍ IgA,IgM  എന്നിവയ്ക്ക് ഹ്രസ്വകാല ആയുസ്സേ ഉള്ളൂ എന്നും 49നും 71നും ദിവസങ്ങള്‍ക്കിടയില്‍ അവയുടെ തോത് കുറഞ്ഞെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേ സമയം IgG ആന്റിബോഡി 90ല്‍ പരം ദിവസങ്ങള്‍ക്ക് ശേഷമാണ് ചെറിയ തോതില്‍ കുറയാന്‍ തുടങ്ങിയത്. പഠനവിധേയരാക്കിയവരില്‍ മൂന്ന് പേര്‍ക്ക് മാത്രമേ ഈ കാലാവധിക്ക് മുന്‍പ് IgG സാന്നിധ്യം കുറഞ്ഞുള്ളൂ. 

IgG ആന്റിബോഡി രോഗമുക്തരില്‍ 105 ദിവസം വരെ സ്ഥായിയായി നില്‍ക്കുമെന്ന് മറ്റൊരു പഠനവും ചൂണ്ടിക്കാട്ടുന്നു. ആന്റിബോഡി സാന്നിധ്യം ഉമിനീരിലും ഉണ്ടെന്നതിനാല്‍ വൈറസ് ബാധ കണ്ടെത്താന്‍ ഉമിനീരിന്റെ പരിശോധന സാധ്യതയും തേടണമെന്ന് പഠനം കൂട്ടിച്ചേര്‍ക്കുന്നു.

English Summary :  Scientists detect antibodies in blood, saliva samples from Covid-19 patients

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA