മുളകിന്റെ ഉപയോഗം പതിവാക്കിയാൽ?

chillies
Photo credit : meaofoto / Shutterstock.com
SHARE

ഭക്ഷണത്തിൽ ചുവന്ന മുളക് ഉൾപ്പെടുത്തുന്നതും ദീർഘായുസ്സുമായി വല്ല ബന്ധവും ഉണ്ടോ? ഉണ്ടെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ  (AHA) നടത്തിയ ഒരു പഠനം പറയുന്നത്.

'സയന്റിഫിക് സെഷൻസ് 2020' എന്ന ഒരു വിർച്വൽ കോൺഫറൻസിലാണ്  മുളകിന്റെ ഉപയോഗം ദീർഘായുസ്സായിരിക്കാൻ സഹായിക്കും എന്ന് കണ്ടത്.

സാധാരണയായി ദിവസവും നമ്മൾ പാചകത്തിനുപയോഗിക്കുന്ന ചുവന്ന മുളകിന് എരിവ് മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.

മുളകിന് ആന്റിഇൻഫ്ളമേറ്ററി, ആന്റിഓക്സിഡന്റ്, ആന്റി കാൻസർ  ഗുണങ്ങളുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കും. ഈ  ഘടകങ്ങൾ ഒരു വ്യക്തിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളോ കാൻസറോ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് AHA പറയുന്നു. 

യു എസ്, ഇറ്റലി, ചൈന, ഇറാൻ എന്നിവിടങ്ങളിലെ 5,70,000  പേരുടെ ആരോഗ്യ വിവരങ്ങൾ പഠനത്തിനായി ഉൾപ്പെടുത്തി. പതിവായി ചുവന്ന മുളക് കഴിച്ചവർക്ക് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 26 ശതമാനം കുറവാണെന്ന് കണ്ടു. കാൻസർ മരണത്തിനുള്ള സാധ്യത 23 ശതമാനവും മറ്റു കാരണങ്ങൾ കൊണ്ടുള്ള മരണ സാധ്യത 25 ശതമാനവും കുറവാണെന്നും ഫോക്‌സ്  ന്യൂസിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ഈ  പ്രാഥമിക കണ്ടെത്തൽ ശരിവയ്ക്കാനായി കൂടുതൽ പഠനങ്ങൾ ഈ  മേഖലയിൽ ആവശ്യമാണെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. ബോഷു പറയുന്നു.

English Summary : Chillies health benefits

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA