ADVERTISEMENT

നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ഞരമ്പുകള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഹൃദ്രോഗത്തിന് വഴി വയ്ക്കുകയും ചെയ്യാം. കിഡ്‌നി പ്രശ്‌നങ്ങള്‍, പക്ഷാഘാതം എന്നിവയ്ക്കും പ്രമേഹം കാരണമാകാം. ഇത് മാത്രമല്ല, ഒരാളുടെ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കാനും പ്രമേഹത്തിന് സാധിക്കും. കോവിഡ് പോലുള്ള വൈറസുകള്‍ വ്യാപകമായ കാലത്ത് പ്രതിരോധ ശേഷി കൈമോശം വരുന്നത് ഉയര്‍ത്തുന്ന റിസ്‌ക് ചില്ലറയല്ല. 

കോവിഡ് രോഗം വന്നാല്‍ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള  വിഭാഗമാണ് പ്രമേഹ രോഗികള്‍. ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ദ്രുത ഗതിയില്‍ വര്‍ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2019ല്‍ നടന്ന ഒരു പഠനം അനുസരിച്ച് 77 ദശലക്ഷം പ്രമേഹ രോഗികളാണ് ഇന്ത്യയിലുളളത്. ഇത് 2025ല്‍ 134 ദശലക്ഷമായി വര്‍ധിക്കുമെന്ന് കണക്കാക്കുന്നു. 

ഈ നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ പ്രമേഹ രോഗത്തിന്റെ വ്യാപ്തി 64 ശതമാനം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചൂണ്ടിക്കാട്ടുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ യുവാക്കളിലും പ്രമേഹം വരാന്‍ തുടങ്ങിയെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. 

മരുന്നുകളും വ്യായാമവും ശരിയായ ഭക്ഷണശീലങ്ങളുമായി രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ച് നിര്‍ത്തുക മാത്രമാണ് പരിഹാരം. പഞ്ചസാര കൂടുതലുള്ള ഭക്ഷണ, പാനീയങ്ങള്‍ കുറച്ച് പോഷകസമ്പുഷ്ടവും വൈറ്റമിനുകളും ഫൈബറും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണം ശീലമാക്കാണം. 

English Summary : Diabetics in India increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com