ADVERTISEMENT

കോവിഡ് വാക്സീൻ അടിയന്തരഉപയോഗത്തിന് അനുമതി തേടി സീറം ഇൻസ്്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കം ഉപയോഗം തുടങ്ങാം. നാലുകോടി ഡോസ് വാക്സീൻ ഇതിനോടകം തയാറായെന്ന് സിഇഒ അദാർ പൂണെവാലെ അറിയിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ഇന്ത്യയിലെ 3 വാക്സീൻ കേന്ദ്രങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചത് പിന്നാലെയാണ് നടപടി.

പരീക്ഷണം വിലയിരുത്തി വിശദമായ റിപ്പോർട്ട് തയാറാക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് പൂർത്തിയാകാൻ ഒരുമാസത്തിനടുത്ത് എടുത്തേക്കും. അതിൻ മുൻപായി അടിയന്തരഉപയോഗത്തിന് അനുമതി നൽകണമെന്നാണ് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത്. 

ഇന്ത്യയിൽ പരീക്ഷണവാക്സീൻ സ്വീകരിച്ച ആരിലുംതന്നെ പാർശ്വഫലമുണ്ടായിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. വിദേശത്ത് അസ്ട്രാസെനക നടത്തിയ പരീക്ഷണം 70 ശതമാനം വിജ‌യമാണെന്ന ഇടക്കാല റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചുള്ള അടിയന്തിര അനുമതിയാണ് കമ്പനിയുടെ ആവശ്യം. 

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാൽ മുൻഗണനാപട്ടിക അനുസരിച്ച് ആരോഗ്യ പ്രവർത്തകർക്കായിരിക്കും ആദ്യം വാക്സീൻ നൽകുക. പിന്നീട് സൈനികർ, അർധസൈനികർ എന്നിവരേയും പരിഗണിക്കും. ഹൈറിസ്ക് വിഭാഗത്തിലുള്ളവരും 60 വയസിനുമുകളിൽ ഉള്ളവരും മുൻഗണനാപട്ടികയിലുണ്ട്. വാക്സീൻ അടിയന്തര അനുമതി നേടാനായാൽ പൊതുജനങ്ങൾക്കും വാക്സീൻ ലഭിക്കുന്നത് വേഗത്തിലാകും.

English Summary : COVID- 19 vaccine upadtion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com