ADVERTISEMENT

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങള്‍ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്യുഎച്ച്ഒ) മുന്നറിയിപ്പ്. കേസുകളുടെ എണ്ണവും  രോഗവ്യാപനതോതും  കുറയുന്നത് ആശ്വാസകരമാണെങ്കിലും വിശ്രമിക്കാന്‍ നേരമായിട്ടില്ലെന്ന് ഡബ്യുഎച്ച്ഒ ഹെല്‍ത്ത് എമര്‍ജെന്‍സീസ് പ്രോഗ്രാം ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. 

വൈറസ് നിയന്ത്രണത്തിലാക്കാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ നിന്ന് സ്ഥിരമായി ലോക്ഡൗണില്‍ തുടരേണ്ട സാഹചര്യത്തിലോട്ടുള്ള പോക്ക് തടയണമെന്നും വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാട്ടി. 

ലോകത്താകെ 62.1 ദശലക്ഷം പേര്‍ക്കാണ് കോവിഡ്19 ഇതേ വരെ ബാധിച്ചത്. 14.5 ലക്ഷം പേര്‍ രോഗം മൂലം മരണപ്പെട്ടു. 13.3 ദശലക്ഷം കേസുകളുമായി അമേരിക്ക ഒന്നാമതും 9.39 കേസുകളുമായി ഇന്ത്യ രണ്ടാമതും 6.29 ദശലക്ഷം കേസുകളുമായി ബ്രസീല്‍ മൂന്നാമതുമാണ്. കോവിഡിന്റെ അടുത്ത തരംഗത്തെ തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 

English Summary : Countries with decreasing COVID-19 cases still need to stay vigilant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com