ADVERTISEMENT

ഒരാള്‍ക്ക് കോവിഡ്19 ബാധയുണ്ടോ എന്ന് മണത്ത് കണ്ടു പിടിക്കാന്‍ പട്ടികള്‍ക്ക് കഴിയുമെന്ന് പുതിയ പഠനം. നമ്മുടെ കൈയിടുക്കിലെ വിയര്‍പ്പ് മണത്ത് നോക്കി പരിശീലനം ലഭിച്ച പട്ടികള്‍ക്ക് കോവിഡ് ബാധിതനാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് പ്ലസ് വണില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു. 

177 പേരെ ഉള്‍പ്പെടുത്തിയാണ് ഇതിനായി പഠനം നടത്തിയത്. ഇതില്‍ 95 പേര്‍ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരും 82 പേര്‍ ലക്ഷണങ്ങളില്ലാത്തവരും പോസിറ്റീവ് ആകാത്തവരും ആയിരുന്നു. ഇവരുടെ കയ്യിടുക്കിലെ വിയര്‍പ്പാണ് പരിശീലനം നേടിയ ആറ് നായ്ക്കളെ കൊണ്ട് മണപ്പിച്ചത്. ഇവരില്‍ മൂന്ന് നായ്ക്കള്‍ സ്‌ഫോടക വസ്തുക്കള്‍ മണത്ത് കണ്ടെത്താന്‍ പരിശീലനം നേടിയവരാണ്. രണ്ട് നായ്ക്കള്‍കോളന്‍ കാന്‍സര്‍ മണത്ത് കണ്ടു പിടിക്കുന്നവരും ഒരു നായ് തിരച്ചിലിനും രക്ഷാപ്രവര്‍ത്തിനും വേണ്ടി ഉപയോഗിക്കപ്പെടുന്നതുമാണ്. 

കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ വിയര്‍പ്പ് കണ്ടെത്താനായി ഇവരെ പരിശീലിപ്പിച്ചു. തുടര്‍ന്ന് ഇതേ മണം കോവിഡ് പോസിറ്റീവും നെഗറ്റീവും ആളുകള്‍ ഇടകലര്‍ന്ന ഒരു സംഘത്തില്‍ നിന്ന് തിരിച്ചറിയാന്‍ പട്ടികളോട് ആവശ്യപ്പെട്ടു. ഈ ആറ് പട്ടികളും കോവിഡ്19 ബാധിതനെ മണത്ത് കണ്ടെത്തിയതിന്റെ കൃത്യത നിരക്ക് 76 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിലായിരുന്നു. 

പട്ടികളുടെ ഈ ഘ്രാണ ശേഷിയെ ചില അവസരങ്ങളിലെങ്കിലും കോവിഡ് പ്രീ സ്‌ക്രീനിങ്ങിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

English Summary : COVID- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com