ADVERTISEMENT

റീനൽ സെൽ കാർസിനോമ എന്ന വൃക്കയിലെ കാൻസർ ഇപ്പോൾ കൂടുതലായി കണ്ടുവരുന്ന ഒന്നാണ്. 50 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. കുടുംബ പാരമ്പര്യം, രക്താതിസമ്മർദം, പോളിസിസ്റ്റിക് കിഡ്നി, പൊണ്ണത്തടി, ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം മൂലമുള്ള പാർശ്വഫലങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങൾ ഈ രോഗത്തിലേക്കു നയിക്കാം.

രക്ത പരിശോധന, മൂത്ര പരിശോധന, ബയോപ്സി, എക്സ് റേ, സിടി സ്കാൻ, അൾട്രാസൗണ്ട്, എംആർഐ സ്കാൻ എന്നിവയാണ് പ്രധാന രോഗപരിശോധനകൾ. 

ഒരു ഭാഗത്തു മാത്രം കാണുന്ന നടുവേദന, ക്ഷീണം, വിശപ്പില്ലായ്മ, മൂത്രത്തിൽ രക്തത്തിന്റെ അംശം, ചില സമയങ്ങളിൽ തൊട്ടു നോക്കുമ്പോൾ മുഴ പോലെ അനുഭവപ്പെടുക, ശരീരഭാരം കുറയൽ, വിളർച്ച എന്നിവയാണ് വൃക്കയിലെ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ.

രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ട്യൂമർ മാത്രമായോ ട്യൂമർ ബാധിച്ച വൃക്ക മുഴുവനായോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യും. ഇതു കൂടാതെ റേഡിയേഷൻ, കീമോതെറപ്പി ഉൾപ്പടെയുള്ള ചികിത്സകളും ചെയ്യേണ്ടതാണ്. 

ലക്ഷണങ്ങൾ കാണുമ്പോൾതന്നെ സ്വയം ചികിത്സയ്ക്കു മുതിരാതെ വിദഗ്ധോപദേശം സ്വീകരിച്ച് രോഗം ഏതാണെന്നു സ്ഥിരീകരിക്കുകയാണ് ആദ്യം വേണ്ടത്. 

English Summary : Kidney cancer symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com