ADVERTISEMENT

വരണ്ട ചുമയും പനിയും തൊണ്ട വേദനയും മാത്രമല്ല വയറും കുടലുമായി ബന്ധപ്പെട്ട ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങളും കോവിഡ് മൂലം സംഭവിക്കാം. ഒരാളെ ദീര്‍ഘകാലത്തേക്ക് കഷ്ടപ്പെടുത്താന്‍ ഈ കോവിഡ് ലക്ഷണങ്ങള്‍ക്കാകും. 

ആകെ കോവിഡ് രോഗികളുടെ 18 ശതമാനം പേരാണ് ഇത്തരം ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബേര്‍ട്ട ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 16 ശതമാനം കോവിഡ് രോഗികളില്‍ ഈ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകുന്നുള്ളൂ. കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ ഇനി പറയുന്നവയാണ്. 

വിശപ്പില്ലായ്മ

നിങ്ങളുടെ ആഹാര ശീലത്തെ ഗണ്യമായ തോതില്‍ മാറ്റിമറിക്കാന്‍ കൊറോണ വൈറസിനാകും. കോവിഡ് മൂലം മണവും രുചിയും നഷ്ടമാകുന്ന രോഗികളില്‍ വിശപ്പും നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. ചൈനയില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് 80 ശതമാനം കോവിഡ്19 രോഗികള്‍ക്കും വിശപ്പില്ലായ്മ അനുഭവപ്പെട്ടിട്ടുണ്ട്. 

ഛര്‍ദ്ദി, മനംമറിച്ചില്‍

ഛര്‍ദ്ദിക്കുകയോ ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഉണ്ടാവുകയോ ചെയ്യുന്നതും കോവിഡ് ലക്ഷണങ്ങളിലൊന്നാണ്. വുഹാനില്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ് രോഗികളില്‍ 10 ശതമാനത്തിന് പനി വരുന്നതിന് രണ്ട് ദിവസം മുന്‍പ് ഛര്‍ദ്ദിയും അതിസാരവും ഉണ്ടായി. 

അതിസാരം, വയറു വേദന

കുടലിലെ സൂക്ഷ്മജീവികളെ ബാധിക്കുന്ന കൊറോണ വൈറസ് ഒരാളുടെ വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ താറുമാറാക്കുന്നു. അഞ്ചിലൊരു കോവിഡ് രോഗിക്ക് വയര്‍ വേദന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടായ കോവിഡ് രോഗികള്‍ക്ക് വൈറസിനെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ കൂടുതല്‍ ദിവസമെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

എല്ലാ വയറു വേദനയും അതിസാരവും ഛര്‍ദ്ദിയും കോവിഡ് മൂലം ആകണമെന്നില്ല. എന്നാല്‍ ഇവ തീര്‍ച്ചയായും കോവിഡിന്റെ കൂടി ലക്ഷണമാകാം. കൃത്യസമയത്തെ പരിശോധനയും ചികിത്സയും ഇക്കാര്യത്തില്‍ പ്രധാനമാണ്. 

ഇവ നേരത്തെ തിരിച്ചറിയാന്‍ ഉദരസംബന്ധമായ സിടി സ്‌കാനിലൂടെയും ഇമേജിങ്ങിലൂടെയും സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

English Summary : COVID-related gastrointestinal symptoms you should not ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com