ADVERTISEMENT

കോവിഡ് വാക്സീൻ മൂലം ചിലർക്ക് ഉണ്ടാകും എന്നു പറയപ്പെടുന്ന അലർജി പ്രതികരണങ്ങൾ അപൂർവമാണെന്നും അവ വാക്സിനേഷൻ സൈറ്റിൽതന്നെ പരിഹരിക്കാൻ സാധിക്കുമെന്നും അമേരിക്കയിലെ യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി). അമേരിക്കയിൽ ഒന്നര ആഴ്ചയായി നടക്കുന്ന  കോവിഡ് വാക്സീൻ പ്രതിരോധ കുത്തിവയ്പ്പിനെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ.

അമേരിക്കയിലെ ദേശീയ കോവിഡ്  വാക്സിനേഷൻ പദ്ധതിയുടെ  ഭാഗമായി 19 ലക്ഷം പേർക്ക്  ഫൈസർ-ബയോഎന്‍ടെക് വാക്‌സീൻ നൽകിയിരുന്നു. ഇതിൽ 21 പേർക്ക് മാത്രമാണ് അനഫിലക്സിസ് എന്ന അലർജി പ്രതികരണമുണ്ടായത്.

പ്രതിദിനം രണ്ടായിരത്തോളം പേർ കോവിഡ് ബാധിച്ചു മരിക്കുന്ന സാഹചര്യത്തിൽ ഇത് അവഗണിക്കാവുന്ന സംഖ്യയാണെന്ന് സിഡിസിയിലെ നാഷണൽ സെന്റർ ഫോർ ഇമ്മ്യൂണൈസേഷൻ  ആൻഡ് റെസ്പിറേറ്ററി ഡിസീസസ് ഡയറക്ടർ ഡോ. നാൻസി മെസോണിയർ പറയുന്നു.

10 ലക്ഷം കോവിഡ് 19 വാക്സീൻ ഡോസുകളിൽ  ശരാശരി 11.1 അനഫിലക്സിസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫ്ലൂ വാക്സീനുകളുടെ കാര്യത്തിൽ ഇത് ശരാശരി 1.3 മാത്രമാണ്.

കോവിഡ് വാക്സീൻ  എടുത്ത് ശരാശരി 13 മിനിറ്റുകൾക്കുള്ളിൽ അലർജി പ്രതികരണം ശ്രദ്ധയിൽപ്പെട്ടു. 10 ൽ ഏഴു കേസുകളിലും 15 മിനിറ്റിനകം അലർജി പ്രതികരണം ഉണ്ടായി. അനഫിലക്സിസ് ഉണ്ടായ 21 പേരിൽ 17 പേർക്കും മുൻപ് മരുന്നുകളോടോ ഭക്ഷണപദാർത്ഥങ്ങളോടോ അലർജി ഉണ്ടായ ചരിത്രമുണ്ട്.

ഫൈസർ, മൊഡേണ  വാക്സീനുകളുടെ ആദ്യ ഡോസ് എടുത്തപ്പോൾ അലർജി പ്രതികരണം ഉണ്ടായവർ രണ്ടാമത്തെ ഡോസ് എടുക്കരുതെന്ന് ഡോക്ടർ ഡോ. നാൻസി   മുന്നറിയിപ്പുനൽകി. 21 ൽ 19 കേസുകളിലും രോഗികൾക്ക് എപിനെഫ്റൈൻ കുത്തിവെപ്പ് നൽകി. എന്നാൽ അലർജി പ്രതികരണം മൂലം ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും സിഡിസി അറിയിച്ചു.

English Summary : COVID- 19 vaccine allergy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com