ശരീരത്തിലെ വൈറ്റമിന്‍ ഡി അഭാവം കോവിഡ് സാധ്യത വർധിപ്പിക്കുന്നു

HIGHLIGHTS
  • ചൂര, മത്തി പോലുള്ള കടൽ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  • മുട്ടയുടെ മഞ്ഞക്കരുവും വൈറ്റമിൻ ഡി സ്രോതസാണ്
vitamin-d-covid
Photo credit : Alrandir / Shutterstock.com
SHARE

ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് വല്ലാണ്ട് കുറയുന്നത് കോവിഡ്  വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. കോവിഡ്– 19 ഉൾപ്പെടെയുള്ള ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ വൈറ്റമിൻ ഡി അഭാവം ഉള്ളവർക്ക് വരാൻ സാധ്യത ഏറെയാണെന്ന് സൗത്ത് ഓസ്ട്രേലിയ സർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് രോഗികളിൽ സങ്കീർണത വർധിക്കുന്നത് ന്യൂമോണിയ പോലുള്ള ലക്ഷണങ്ങൾ വരുമ്പോഴാണ്. വൈറ്റമിൻ ഡി യുടെ അഭാവം ന്യൂമോണിയയുടെ സാധ്യതകൾ വർധിപ്പിക്കുന്നതായി ക്ലിനിക്കൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പറയുന്നു. വൈറ്റമിൻ ഡി അഭാവം ഉള്ളവരിൽ സൈറ്റോകിൻ തോത് ഉയരുന്നതാണ് ന്യൂമോണിയക്കും മറ്റ് വൈറൽ ശ്വാസകോശ അണുബാധകൾക്കും കാരണമാകുന്നത്.

കോവിഡ് രോഗികളിൽ 60 ശതമാനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന അവസരത്തിൽ വൈറ്റമിൻ ഡി അഭാവം ഉള്ളവരായിരുന്നുവെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ പാത്തോളജി റിപ്പോർട്ട് ചെയ്യുന്നു. കടുത്ത ന്യുമോണിയ ബാധിതരായ പുരുഷന്മാരിലാണ് കൂടുതൽ വൈറ്റമിൻ ഡി അഭാവം കണ്ടെത്തിയത്. കോവിഡ് ചികിത്സയിൽ ഉള്ളവർ ആവശ്യത്തിന് വൈറ്റമിൻ ഡി ശരീരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം വൈറ്റമിൻ ഡി സപ്ലിമെന്റുകളും അത്തരത്തിലുള്ളവർ കഴിക്കണം.

ശരീരത്തിലെ വൈറ്റമിൻ ഡി തോത് വർധിപ്പിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാം:

∙ സൂര്യപ്രകാശം ചർമത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കും എന്നതിനാൽ ദിവസവും കുറച്ചു നേരം വെയിൽ കൊള്ളാം.

∙ ചൂര, മത്തി പോലുള്ള കടൽ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

∙ കൂണ് തിന്നുന്നതും വൈറ്റമിൻ ഡി ശരീരത്തിൽ ഉണ്ടാകാൻ സഹായിക്കും

∙ മുട്ടയുടെ മഞ്ഞക്കരുവും വൈറ്റമിൻ ഡി സ്രോതസാണ്.

∙ പശുവിൻ പാല്, ഓറഞ്ച് ജ്യൂസ്, ആൽമണ്ട്, യോഗർട്ട് തുടങ്ങിയവയും ഭക്ഷണത്തിൽ  ഉൾപ്പെടുത്തുക.

English Summary : Vitamin D deficiency can make you more vulnerable to COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA