കോവിഡ് മൂലം ആരോഗ്യം വഷളാകുമോ? കണ്ടെത്താൻ ഓൺലൈൻ ടൂൾ

HIGHLIGHTS
  • അപകടസാധ്യത സംബന്ധിച്ച് കൃത്യമായ സൂചനകൾ നൽകും
  • പരിചരണത്തെക്കുറിച്ച് നിർണായക തീരുമാനങ്ങൾ എടുക്കാൻ ഡോക്ടർമാരെ സഹായിക്കും
corona virus
Photo credit : joshimerbin / Shutterstock.com
SHARE

കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന മുതിർന്ന രോഗികളുടെ നില വഷളാകുമോ എന്നു പ്രവചിക്കാൻ കഴിയുന്ന ഓൺലൈൻ ടൂളിനു രൂപം കൊടുത്തു.  ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കുന്ന ഈ കണ്ടെത്തലിനു പിന്നിൽ.

കോവിഡ് രോഗി ആശുപത്രിയിൽ എത്തുമ്പോൾ അപകടസാധ്യത സംബന്ധിച്ച്  കൃത്യമായ സൂചനകൾ നൽകാൻ ഈ ഓൺലൈൻ ടൂളിന് സാധിക്കും. ഇത് രോഗിയുടെ പരിചരണത്തെക്കുറിച്ച് നിർണായക തീരുമാനങ്ങൾ എടുക്കാൻ ഡോക്ടർമാരെ സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രഫ. മെഹദാദ് നൂർസാദഖി  പറഞ്ഞു.

പ്രായം, ലിംഗം, ശരീരത്തിലെ ഓക്സിജൻ നില എന്നിവയടക്കം രോഗികളിൽനിന്ന് സാധാരണഗതിയിൽ ശേഖരിക്കുന്ന 11 വിവരങ്ങളും ലാബ് പരിശോധനാ ഫലങ്ങളും ടൂൾ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ രോഗം വഷളാകുമോ  എന്ന സൂചന നൽകുന്ന  '4 സി ഡെറ്റീരിയറേഷൻ സ്കോർ' തയാറാക്കും.

മുൻപ്, കോവിഡ് രോഗിക്കു ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത പ്രവചിക്കുന്ന '4 സി മോർട്ടാലിറ്റി സ്കോറും' ഗവേഷകസംഘം തയാറാക്കിയിരുന്നു.  ഈ രണ്ട് സ്കോറുകളുടെയും അടിസ്ഥാനത്തിൽ, കൂടുതൽ ജാഗ്രതയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള രോഗികളുടെ മുൻഗണനാക്രമം നിശ്ചയിക്കാൻ ഡോക്ടർമാർ കഴിയും.

ഇന്ത്യൻ വംശജനായ റിഷി ഗുപ്ത അടക്കമുള്ള സംഘമാണ് 74,944 വ്യക്തികളെ ഉൾപ്പെടുത്തി പഠനം നടത്തി ഇത്തരമൊരു ടൂൾ വികസിപ്പിച്ചത്.  ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ  ജേണലിലാണ് ഇവരുടെ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary : Online tool identifies Covid patients at highest risk of deterioration

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA