ADVERTISEMENT

ലോകത്തെ കോടിക്കണക്കിന് പേരെ ബാധിക്കുന്ന അതിസാധാരണമായ രോഗമാണ് രക്താതിസമ്മർദം അഥവാ ഹൈപ്പർടെൻഷൻ. ഈ കോവിഡ് കാലത്ത് ഏറ്റവുമധികം രോഗസാധ്യത കൽപ്പിക്കപ്പെടുന്നതും ഹൈപ്പർടെൻഷൻ ഉള്ളവർക്കാണ്. കണക്കുകൾ പ്രകാരം ലോകത്തെ 75 ദശലക്ഷം കോവിഡ് രോഗികളിൽ 16 ദശലക്ഷത്തിലധികം പേർ രക്താതിസമ്മർദം ഉള്ളവരാണ്. കോവിഡ് ബാധിക്കാനും അത് മൂലം മരണം സംഭവിക്കാനുമുള്ള സാധ്യതയും ഈ രോഗികൾക്ക് കൂടുതലാണ്. ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ബെർലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകർ.

ഇവരുടെ പഠനമനുസരിച്ച് രക്താതിസമ്മർദം ഉള്ളവരിലെ പ്രതിരോധ കോശങ്ങൾ നേരത്തെതന്നെ ഉത്തേജിതമായിരിക്കും (pre-activated). ഈ അവസ്ഥ കോവിഡ് 19 വർധിപ്പിക്കുകയാണ് ചെയ്യുക. ഇതുമൂലം കോവിഡ് രോഗികളായ രക്ത സമ്മർദക്കാരിൽ പ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണം ഉണ്ടാകുന്നു. ഇതാണ് സങ്കീർണതകളിലേക്ക് നയിക്കുന്നത്. എന്നാൽ ഇതിന് ഗുണപ്രദമായ മറ്റൊരു വശം കൂടിയുണ്ട്.

ഇതേ കാരണം കൊണ്ട് രക്തസമ്മർദം കുറയ്ക്കുന്ന ACE ഇൻഹിബിറ്റർ മരുന്നുകൾക്ക് കോവിഡ് കാലത്ത് ഗുണപരമായ പ്രഭാവം ഉണ്ടാക്കാൻ സാധിക്കും. രക്തസമ്മർദത്തോടൊപ്പം അമിതമായ പ്രതിരോധ പ്രതികരണവും നിയന്ത്രിക്കാൻ ഈ മരുന്നുകൾക്ക് കഴിയും എന്ന് നേച്ചർ ബയോടെക്നോളജി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസ് മനുഷ്യ കോശങ്ങൾ ക്കുള്ളിൽ പ്രവേശിക്കുന്നത് ACE2 റിസെപ്റ്ററുകളുടെ സഹായത്തോടെയാണ്. ഈ പ്രക്രിയയ്ക്ക് വിഘാതം സൃഷ്ടിക്കുന്നതിന് ആന്റി- ഹൈപ്പർടെൻസീവ് മരുന്നുകൾക്കാകും.

ACE ഇൻഹിബിറ്റർ മരുന്നുകൾ കഴിക്കുന്ന രോഗികളുടെ കോശ പ്രതലങ്ങളിൽ കൂടുതൽ ACE2 റിസെപ്റ്ററുകൾ ഉണ്ടാകുമെന്നും ഇതവരെ പെട്ടെന്ന് കോവിഡ് രോഗബാധിതരാകുമെന്നുമാണ് കരുതിയിരുന്നത്. എന്നാൽ രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്ന കോവിഡ് രോഗികളുടെ ശ്വാസകോശത്തിൽ നിന്നെടുത്ത വ്യക്തിഗത കോശങ്ങളുടെ പഠനം ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചു. മറിച്ച് ACE ഇൻഹിബിറ്റർ മരുന്നുകൾ കഴിക്കുന്നവർക്ക് കോവിഡ് സങ്കീർണമാകാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നതെന്ന് പഠനം തെളിയിക്കുന്നു.

English Summary : Hypertension and COVID-19 is a dangerous mix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com