ADVERTISEMENT

വൈറ്റമിന്‍ എ, ഡി, കെ എന്നിവ കൊറോണ വൈറസിനെതിരെയുള്ള മാനവരാശിയുടെ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന് പുതിയ പഠനം. ഈ വൈറ്റമിനുകള്‍ക്ക് കോവിഡ് വൈറസിന്റെ അണുവ്യാപന ശേഷി കുറയ്ക്കാനാകുമെന്ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. കൊറോണ വൈറസിന്റെ വൈറല്‍ സ്‌പൈക് പ്രോട്ടീനുമായി ഒട്ടിചേര്‍ന്നാണ് ഈ വൈറ്റമിനുകള്‍ അവയുടെ ശേഷി കുറയ്ക്കുന്നത്. 

വൈറസിന്റെ മുന പോലെയുള്ള സ്‌പൈക് പ്രോട്ടീന്റെ ഒരു പ്രത്യേക ഇടത്തില്‍ ലിനോലിക് ആസിഡ് ഒട്ടിപ്പിടിച്ച് അവയുടെ സാംക്രമികത കുറയ്ക്കുമെന്ന് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ആ ഗവേഷണത്തിന്റെ ചുവട് പിടിച്ച് ഇത്തരത്തില്‍ പ്രഭാവം ചെലുത്താന്‍ കഴിയുന്ന മറ്റ് സംയുക്തങ്ങളെയും കൂടി ഗവേഷകര്‍ പരീക്ഷിച്ചു നോക്കുകയായിരുന്നു. 

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച് വരുന്ന ഡെക്‌സാമെത്താസോണ്‍ മരുന്നിനും സമാനമായ സ്വാധീനം വൈറസില്‍ ചെലുത്താന്‍ കഴിയുമെന്ന് ജര്‍മന്‍ കെമിക്കല്‍ സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. വൈറ്റമിന്‍  എ, ഡി, കെ എന്നിവയ്ക്കും ഇത്തരത്തില്‍ വൈറസിന്റെ സാംക്രമികത കുറയ്ക്കാനാകുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. 

അതേ സമയം അമിതവണ്ണം കോവിഡിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. കൊഴുപ്പില്‍ അലിയുന്ന വൈറ്റമിന്‍ ഡി  കൊഴുപ്പുള്ള കോശങ്ങളില്‍ അടിയാന്‍ സാധ്യതയുണ്ട്. അമിത വണ്ണക്കാരില്‍ വൈറ്റമിന്‍ ഡിയുടെ ലഭ്യത കുറയ്ക്കാനും ഇത് കാരണമാകുന്നു. 

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള സ്റ്റാറ്റിനുകള്‍ കഴിക്കുന്നവരില്‍ കോവിഡ് തീവ്രമാകാനുള്ള സാധ്യത കുറവാണ്. കോവിഡ് വന്നാലും ഇവരുടെ രോഗമുക്തിക്ക് വേണ്ടി വരുന്ന ദൈര്‍ഘ്യം കുറവായിരിക്കും. വൈറ്റമിന്‍ അപര്യാപ്തത കൂടുതലുള്ള സമൂഹങ്ങളിലും രാജ്യങ്ങളിലും കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതം കൂടുതലാണെന്നും ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

English Summary : Vitamins A, D, and K might help you combat covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com