ADVERTISEMENT

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കുമുള്ള വാക്‌സീന്‍ വിതരണത്തിന് പിന്നാലെ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയയിലേക്ക് കടക്കുകയാണ് ഇന്ത്യ. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സഹരോഗാവസ്ഥകളുള്ള 45ന് മുകളില്‍ പ്രായമുള്ളവര്‍ക്കും മാര്‍ച്ച് 1 മുതല്‍ കോവിഡ് വാക്‌സീന്‍ നല്‍കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചു. ഗവണ്‍മെന്റ്, സ്വകാര്യ സ്ഥാപങ്ങളില്‍ ഇതിനായുള്ള സൗകര്യം ഒരുക്കും. 

കോവിഡ് വാക്‌സീന്‍ വിതരണത്തില്‍ രാജ്യം ഇന്നേ വരെ കൈവരിച്ച പുരോഗതി ഇപ്രകാരം:

ഫെബ്രുവരി 24 വരെയുള്ള കണക്കുകള്‍ പ്രകാരം 1.23 കോടി വാക്‌സീന്‍ ഡോസുകളാണ് ഇന്ത്യയില്‍ ഇതേ വരെ നല്‍കിയത്. 2,63,224 സെഷനുകളിലൂടെയാണ് 1,23,66,633 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തത്. 

ഇതില്‍ 1.08 കോടി ആദ്യ ഡോസുകളും 14.81 ലക്ഷം രണ്ടാമത്തെ ഡോസുമാണ്. ആദ്യ ഡോസ് ലഭിച്ചവരില്‍ 65,24,726 ആരോഗ്യ പ്രവര്‍ത്തകരും 43,60,153 മുന്‍നിര പോരാളികളും ഉള്‍പ്പെടുന്നു. രണ്ടാമത്തെ ഡോസ് ലഭിച്ച 14,81,754 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍, ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവി ഷീല്‍ഡ് എന്നീ കോവിഡ് വാക്‌സീനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. 

2021 ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിച്ചത്. മുന്‍നിര കോവിഡ് പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ ഫെബ്രുവരി 02ന് തുടങ്ങി. കേരളത്തില്‍ 4,89,495 ഡോസുകളാണ് ഇതേ വരെ നല്‍കിയതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 

English Summary : Govt plans to vaccinate common people from March 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com