ADVERTISEMENT

രാത്രിയില്‍ ഉറക്കത്തിനിടയില്‍ സംഭവിച്ചേക്കാവുന്ന ഹൃദയാഘാതം മിക്കപ്പോഴും മരണകാരണമാകാറുണ്ട്. എന്നാല്‍ ഈ സാധ്യത കൂടുതല്‍ നിലനില്‍ക്കുന്നത് സ്ത്രീകളിലാണെന്നു പഠനം. ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡൻ കാർഡിയാക് അറസ്റ്റ്. ഹൃദയാഘാതം എന്നാൽ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുന്നു, എന്നാലും ഹൃദയമിടിപ്പ് നിൽക്കുന്നില്ല. എന്നാൽ സഡൻ കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സർക്യൂട്ടിൽ നടക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നു. മിനിറ്റുകള്‍ക്കകം ചികിത്സ ലഭിച്ചില്ല എങ്കില്‍ രോഗിക്ക് മരണം വരെ ഇതു മൂലം സംഭവിക്കാം. 

80%വും പെട്ടെന്നുള്ള ഹൃദയാഘാതങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം കൊറോണറി ആർട്ടറി രോഗങ്ങൾ അഥവാ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ്. പുകവലി, അമിതമായ സ്ടെസ്സ് ( മാനസിക സംഘർഷങ്ങൾ), ഡയബറ്റിസ് ഇതെല്ലാം ഹൃദയാഘാതത്തിന് കാരണമാണ്. ഏറ്റവും പ്രാധാനമായ കാരണം വ്യായാമം ഇല്ല എന്നതുതന്നെ.

കാരണങ്ങള്‍

അമിതഭാരം - വ്യായാമം ഇല്ലാതെ ശരീരത്തിന്റെ ഭാരം വർധിക്കുന്നത്, രക്തത്തിനു കട്ടികൂട്ടുകയും ബ്ലോക്കുകൾ വരാനുള്ള സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു. 

മദ്യപാനം - അമിതമായ മദ്യപാനം തീർച്ചയായും ശരീരത്തെ ഒരു കാർഡിയാക് അറസ്റ്റിലേക്ക് എത്തിക്കുന്നു. സമീകൃതമായ ആഹാരവും മദ്യപാനം മുഴുവനായി ഒഴിവാക്കുന്നതും നന്നായിരിക്കും.

ജീവിതശൈലി -  ജീവിതശൈലിയിലെ അപര്യാപ്തതകള്‍ മിക്കപ്പോഴും ഹൃദ്രോഗത്തിന് കാരണമാകാറുണ്ട്. ചിട്ടയായ ആഹാരശൈലി, വ്യായാമം എന്നിവ ഇതു കൊണ്ടുതന്നെ ആവശ്യമാണ്.

പെട്ടെന്നുള്ള ഹൃദയാഘാതം പകല്‍ സമയത്തും രാത്രിയിലും സംഭവിക്കാം. എന്നാല്‍ സ്ത്രീകളില്‍ രാത്രിയിലാണ് ഇത് ഏറെ കണ്ടു വരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ മറ്റൊരു വസ്തുത ശ്വാസകോശരോഗങ്ങള്‍ ഉള്ളവരില്‍ രാത്രിയില്‍ ആണ് സഡന്‍ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുന്നത്‌ എന്നതാണ്. 

ലക്ഷണങ്ങള്‍

∙ ശ്വാസതടസ്സം 

∙ അമിത വിയര്‍പ്പ് 

∙ നെഞ്ചെരിച്ചില്‍ 

∙ നെഞ്ചിടിപ്പ് കൂടുക 

∙ ബോധക്ഷയം.

English Summary : Sudden cardiac arrest: Causes and symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com