ADVERTISEMENT

ഇന്ത്യയിൽ 70 ദശലക്ഷം പേരാണ് പ്രമേഹരോഗബാധിതർ. പ്രമേഹത്തിന്റെ ലോക തലസ്ഥാനം എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നതു തന്നെ. ജീവിതശൈലീ രോഗമായ പ്രമേഹത്തെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നിയന്ത്രിക്കാവുന്നതുമാണ്. പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള ഒരാൾക്ക് ടൈപ്പ് 2  പ്രമേഹം വരുന്നത് വൈകിപ്പിക്കാൻ ജീവിതശൈലീമാറ്റത്തിലൂടെ സാധിക്കുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. 

എന്നാൽ അനാരോഗ്യകരമായ ജീവിതശൈലി കൂടാതെ മറ്റ് ബാഹ്യഘടകങ്ങളും രോഗസാധ്യത വർധിപ്പിക്കാം. അതിലൊന്നാണ് ഒരാളുടെ രക്തത്തിന്റെ ഘടന. 

ഒ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവരെ അപേക്ഷിച്ച് രക്തഗ്രൂപ്പ് ഒ അല്ലാത്തവർക്ക് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യൻ അസോസിയേഷന്റെ ജേണലായ ഡയബറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ബ്ലഡ് ടൈപ്പും ടൈപ്പ് 2 പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധം മനസിലാക്കാൻ 80,000 സ്ത്രീകളിൽ പഠനം നടത്തി. ഇവരിൽ 3553 പേർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെന്നു കണ്ടു. കൂടാതെ ബ്ലഡ് ഗ്രൂപ്പ് ഒ അല്ലാത്തവർക്ക് രോഗ സാധ്യത കൂടുതലാണെന്നും കണ്ടു. 

ബ്ലഡ് ഗ്രൂപ്പ് ഒ ആയവരുമായി താരതമ്യപ്പെടുത്തുമ്പോൾ A ഗ്രൂപ്പുകാർക്ക് പ്രമേഹം വരാൻ സാധ്യത പത്തു ശതമാനം കൂടുതലാണെന്നു കണ്ടു. എന്നാൽ ഒ ഗ്രൂപ്പുകാരുമായി താരതമ്യപ്പെടുത്തിയപ്പോൾ A ഗ്രൂപ്പുള്ള സ്ത്രീകൾക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത 21 ശതമാനം കൂടുതലാണെന്നു കണ്ടു. 

സാർവത്രിക ദാതാവ് തന്നെയായ ഒ നെഗറ്റീവ് രക്തഗ്രൂപ്പുമായി താരതമ്യപ്പെടുത്തിയപ്പോഴും ബി  പോസിറ്റീവ് ഗ്രൂപ്പുകാർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടു. 

രോഗസാധ്യത കൂടാൻ കാരണം ?

പ്രമേഹ സാധ്യതയും ബ്ലഡ് ഗ്രൂപ്പുകളും ആയുള്ള ബന്ധം വരാൻ  കാരണം ഇന്നും അജ്ഞാതമാണെങ്കിലും ചില വിശദീകരണങ്ങൾ ഇതേക്കുറിച്ച് ഗവേഷകർ നൽകുന്നു. പഠനമനുസരിച്ച്, ഒ ബ്ലഡ് ഗ്രൂപ്പുകാരല്ലാത്തവരുടെ രക്തത്തിലെ പ്രോട്ടീനിൽ നൺ വില്ലിബ്രാൻഡ് ഘടകം കൂടുതലായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകുന്നു. 

ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട വിവിധ തന്മാത്രകളും ഈ രക്ത ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary : People with this blood type are at higher risk of diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com