ADVERTISEMENT

യുവാക്കളെ അപേക്ഷിച്ച് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീണ്ടും കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നു പഠനം. വീണ്ടുമൊരു കോവിഡ് ആക്രമണത്തിനെതിരെ യുവാക്കള്‍ 80 ശതമാനം സുരക്ഷിതരായിരിക്കുമ്പോള്‍ 65ന് മുകളിലുള്ളവര്‍ക്ക് ഇത് 47 ശതമാനം മാത്രമാണെന്ന് ദ ലാന്‍സറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടി. 

വന്നു പോയവര്‍ക്ക് വീണ്ടും ഉണ്ടാകുന്ന കോവിഡ് ബാധയെ പറ്റി നടത്തിയ  പഠനത്തിലാണ് ഈ കണ്ടെത്തല്‍. മുതിര്‍ന്നവര്‍ക്ക് കോവിഡ് ഒരിക്കല്‍ വന്നാലും വീണ്ടും വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടരേണ്ടതിന്റെ ആവശ്യകത പഠനം ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ കോവിഡ് ബാധിച്ചു എന്ന് കരുതി വാക്‌സിനേഷന്‍ ഒഴിവാക്കരുതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 

പ്രായത്തിന് അനുസരിച്ച് പ്രതിരോധ ശേഷിയില്‍ വരുന്ന മാറ്റമാണ് 65ന് വയസ്സിന് മുകളിലുള്ളവരുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതെന്ന് ഡാനിഷ് ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. വിവിധ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ രോഗം വന്നു മാറിയവരില്‍ ഉണ്ടാകുന്ന പ്രതിരോധം എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

രോഗമുക്തി നേടിയവരില്‍ വൈറസിനെതിരെയുള്ള സംരക്ഷണം ആറു മാസത്തിനപ്പുറം കുറഞ്ഞ് വരുമെന്ന് സ്ഥാപിക്കാന്‍ തെളിവുകളില്ലെന്നും ഗവേഷകര്‍ പറയുന്നു. 2019 ഡിസംബറില്‍ മാത്രമാണ് കോവിഡ്19 തിരിച്ചറിയപ്പെട്ടത്. അതിനാല്‍ അണുബാധ നല്‍കുന്ന പ്രതിരോധ സുരക്ഷയുടെ കാലദൈര്‍ഘ്യം ഇനിയും കണക്കാക്കിയിട്ടില്ലെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡെന്‍മാര്‍ക്ക് സ്റ്റാറ്റെന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഡാനിയേല മിഖല്‍മായര്‍ പറയുന്നു.

English Summary : Covid-19 re-infection threat high for above 65

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com