ഓട്ടിസം ബോധവത്‌കരണ ദിനം; അപായ സൂചനകൾ നേരത്തെ, സ്ഥിരീകരിക്കാൻ രണ്ടു വയസ്സ് ആകണം

HIGHLIGHTS
  • യഥാർഥത്തിൽ ഒരു കുട്ടിക്ക് ഓട്ടിസം ഉള്ളതായി പറയണമെങ്കിൽ ഏകദേശം രണ്ടു വയസ്സ് ആകണം
  • ഓട്ടിസം സാധാരണയായി കൂടുതലും ആൺകുട്ടികളിലാണ് കണ്ടുവരുന്നത്
autism
Representative Image. Photo credit : ESB Professional / Shutterstock.com
SHARE

ഏതെങ്കിലും ഒരു രോഗമോ രോഗാവസ്ഥയോ നിയന്ത്രണത്തിൽ കൊണ്ടു വരുന്നതിന്, രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ഓട്ടിസത്തിന്റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. നമുക്ക് ഓട്ടിസം നേരത്തെ തിരിച്ചറിയാനും വേണ്ട ഇടപെടലുകൾ നടത്താനും സാധിച്ചാൽ ചികിത്സയ്ക്കു ലഭിക്കുന്ന ഫലപ്രാപ്തി വളരെ മികച്ചതായിരിക്കും. 

യഥാർഥത്തിൽ ഒരു കുട്ടിക്ക് ഓട്ടിസം ഉള്ളതായി പറയണമെങ്കിൽ ഏകദേശം രണ്ടു വയസ്സ് ആകണം. അപായ സൂചനകൾ (Red Flag sign) രണ്ടു വയസ്സിനു മുൻപേ ഉണ്ടാകാം. ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്തെങ്കിലും അപായ സൂചന കുട്ടി കാണിച്ചു തുടങ്ങിയാൽ ശരിയായ രോഗനിർണയത്തിനായി കാത്തു നിൽക്കാതെ കഴിവതും നേരത്തെ ചികിത്സ ആരംഭിക്കേണ്ടതാണ്. ഈയൊരു പ്രധാന സന്ദേശമാണ് സിഡിസി കേരള ഓട്ടിസം ബോധവത്‌കരണ ദിനത്തിൽ പങ്കുവയ്ക്കുന്നത്.

ഓട്ടിസം സാധാരണയായി കൂടുതലും ആൺകുട്ടികളിലാണ് കണ്ടുവരുന്നത്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (A.S.D) എന്നാണ് ഇപ്പോൾ ഈ അവസ്ഥയെ നാമകരണം ചെയ്തിരിക്കുന്നത്. എന്തു കൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന് കൃത്യമായി അറിവായിട്ടില്ല. കുട്ടികളിൽ കാണുന്ന ചില വ്യതിയാനങ്ങൾ ആണ് ഓട്ടിസം ഉണ്ടോ എന്ന് സംശയിക്കുന്നത്. ഓട്ടിസം ഡയഗ്നോസ്റ്റിക് ടെസ്റ്റ് (Autism Diagnostic Test), സൈക്കോമെട്രിക് ടെസ്റ്റ് (Psychometric Test) / ബിഹേവിയറൽ ടെസ്റ്റ് (Behavioural Test ) തുടങ്ങിയ പരിശോധനകൾ നടത്തി അസുഖം ഉറപ്പുവരുത്തുവാൻ സാധിക്കും.

ഒരു ശിശുരോഗ വിദഗ്ധന്റെ നേതൃത്വത്തിൽ മൾട്ടി ഡിസിപ്ലിനറി ടീം (Multidisciplinary Team) ആണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നതും ചികിത്സിക്കുന്നതും. ഡോക്ടർ, ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ചികിത്സക്ക് വേണ്ടി വരും. ആരംഭത്തിലുള്ള രോഗ നിർണയത്തിലൂടെ ഓട്ടിസം നേരത്തെ കണ്ടുപിടിച്ചു, കുട്ടിക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സാധിക്കട്ടെ.

വിവരങ്ങൾക്കു കടപ്പാട്
ചൈൽഡ് ഡെവലപ്മെന്റ് സെന്റർ
മെഡിക്കൽ കോളജ്, തിരുവനന്തപുരം

English Summary : World autism awareness day

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA