ADVERTISEMENT

ഇന്ന് മെയ് - 12, രാജ്യാന്തര നഴ്സസ് ദിനം.കോവിഡ് എന്ന മഹാമാരിക്കെതിരെ ലോകം പൊരുതുമ്പോൾ, ഈ യുദ്ധത്തിന്റെ മുന്നണി പോരാളികളായി പൊരുതുന്ന നഴ്സുമാരുടെ ദിനമാണിന്ന്.

എന്നാൽ നാടിന് ഒരാപത്ത് വരുമ്പോൾ മാത്രം പുഷ്പവൃഷ്ടി നടത്തുകയും സീസണൽ മാലാഖ പട്ടം ചാർത്തി തരുകയും ചെയ്യുന്നവർ, സൗകര്യപൂർവം 2018-ൽ ഇറങ്ങിയ മിനിമം വേതനം പോലും ഇവർക്ക് ലഭിക്കുന്നില്ല എന്ന കാര്യം മറന്ന് കളയുന്നു. സർക്കാർ ഉത്തരവ് പുറത്ത് വന്നെങ്കിലും ആശുപത്രി മുതലാളിമാർ പ്രസ്തുത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പോകുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ഈ സ്റ്റേ  ഒഴിവാക്കാനായി സർക്കാർ ആത്മാർഥമായി ഒന്നും ചെയ്തിട്ടില്ല എന്നത് പരമാർഥം. ഇന്നും വെറും പതിനായിരം രൂപയിൽ താഴെ ശമ്പളത്തിൽ നമ്മുടെ നാട്ടിലെ നഴ്സുമാർ ജോലി ചെയ്യേണ്ടി വരുന്നു.

കോവിഡിനെതിരെ മുന്നിൽ നിന്ന് പൊരുതുമ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നഴ്സുമാർ പ്രത്യേകിച്ചും സ്വകാര്യ ആശുപത്രികളിൽ നേരിടേണ്ടി വരുന്നത്. ആർത്തവ ദിനങ്ങളിൽ പോലും തുടർച്ചയായി 12 മണിക്കൂറിലധികം പി.പി.ഇ കിറ്റ് ധരിച്ച് സാനിട്ടറി നാപ്കിൻ പോലും മാറ്റാൻ സാധിക്കാതെ ജോലി ചെയ്യേണ്ടി വരുന്നു. 6 മണിക്കൂറിലധികം പി.പി .ഇ കിറ്റ് ധരിച്ച് ജോലി ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും സ്വകാര്യ ആശുപത്രികൾ ചൂഷണം തുടർന്ന് കൊണ്ടിരിക്കുന്നു.

മാന്യമായ ശമ്പളമോ, റിസ്ക്ക് അലവൻസോ കേരളത്തിലെ നഴ്സുമാർക്ക് ലഭിക്കുന്നില്ല. സർക്കാർ പോലും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്ന നഴ്സുമാർക്ക് 545  രൂപയാണ് ദിവസ കൂലിയായി നൽകുന്നത്. 

രോഗി ശുശ്രൂഷ ക്കിടയിൽ കോവിഡ് ബാധിതരാകുന്ന നഴ്സുമാർക്ക് സൗജന്യ ചികിൽസ നൽകാൻ പോലും പല മാനേജ്മെന്റുകളും തയ്യാറാകുന്നില്ല. ചില ജില്ലകളിലെ ആശുപത്രികളിൽ പി.പി . ഇ കിറ്റോ , മാസ്ക്കോ പോലുള്ള സുരക്ഷ ഉപകരണങ്ങൾ പോലും നഴ്സുമാർക്ക് നൽകുന്നില്ല.

രോഗിക്ക് കൊടുത്ത ഒരു പാത്രം കഞ്ഞിക്ക് 1400 രൂപ വിലയിട്ട ആശുപത്രി മുതലാളിമാർ നഴ്സുമാരുടെ സേവനത്തിന് നൽകുന്ന വില എന്തെന്നത് നമ്മ ഞെട്ടിപ്പിക്കുന്നതാണ്.

കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാരുടെ താഴെ പറയുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിൽക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കടക്കുമെന്ന് അറിയിച്ച് സംസ്ഥാന ലേബർ കമ്മീഷണർക്ക് സംഘടന കത്ത് നൽകി.

സംഘടനയുടെ ആവശ്യങ്ങൾ

കോവിഡ്- 19 രണ്ടാം തരംഗത്തിന്റെ ഭാഗമായി ജീവൻ മരണ പേരാട്ടത്തിലാണ് നഴ്സുമാർ ആയതിനാൽ ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഡിമാൻറുകൾ ഉടൻ നടപ്പാക്കണം എന്നു ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപെടുന്നു.

 1. എല്ലാ നഴ്സുമാർക്കും സർക്കാർ പ്രഖ്യപിച്ച മിനിമം വേതനം നൽക്കുക .

2. അർഹത പെട്ട ലീവ് ആനുകൂല്യങ്ങൾ നൽകുക.

3. വാക്സീൻ സ്വീകരിക്കാത്ത ആരോഗ്യ പ്രവർത്തകർക്ക് വാക്സീൻ എത്രയും പെട്ടന്ന് നൽകുക

4. വാക്സീൻ എടുക്കാത്ത നഴ്സിങ് ജീവനക്കാരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നു മാറ്റി നിർത്തുക. അവർക്ക് രോഗ സാധ്യത കുറവുള്ള ഡിപ്പാർട്ട്മെന്റിൽ ജോലി നൽകുക

5. കോവിഡ് ഡ്യൂട്ടി 6 മണിക്കൂർ ആക്കി ചുരുക്കുക

6. കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാർക്ക് മിനിമം 1000 രുപ ദിവസം റിസ്ക് അലവൻസ് നൽക്കുക

7. റിസ്ക്ക് അലവൻസ് രോഗികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വർദ്ധിപ്പിക്കുക

ജനറൽ വാർഡിൽ 1:5 എന്ന നിലയിലും ഓക്സിജൻ വാർഡിൽ 1:3 എന്ന നിലയിലും വെന്റിലേറ്റർ , ICU ബെഡിൽ 1:1 എന്ന നിലയിൽ രോഗി നഴ്സ് അനുപാതം ക്രമികരിക്കുക.

8. അധിക രോഗികളെ നേക്കേണ്ടി വന്നാൽ ജനറൽ വാർഡിൽ രോഗി ഒന്നിന്നു 100 രൂപയും ഒക്സിജൻ വാർഡിൽ 200 രുപയും ICU, വെന്റിലേറ്ററുകളിൽ 500 രൂപയും അധികം റിസ്ക്ക അലവൻസ് നൽകുക.

8. നഴ്സുമാർക്ക് ക്വാളിറ്റിയുള്ള പിപിഇ കിറ്റും ഹാൻഡ് വാഷും സാനിറ്റെസർ ഉൾപ്പടെയുള്ള സ്വയംരക്ഷാ ഉപകരണങ്ങൾ നൽകുക.

9. കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ആര്യോഗ്യ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവരെയും ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരേയും ഒഴിവാക്കുക.

10. ജോലിക്കിടയിൽ കോവിഡ് ബാധിക്കുന്ന നഴ്സുമാർക്ക്  സൗജന്യ ചികിൽസയും, ശമ്പളത്തോടെയുള്ള അവധിയും നൽകുക.

ലിബിൻ തോമസ്

സംസ്ഥാന പ്രസിഡന്റ്

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ .

English Summary : International nurses day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com