ADVERTISEMENT

അതിജീവനത്തിന്റെ രാജകുമാരൻ നന്ദു മഹാദേവയ്ക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര താരങ്ങളും. അർബുദ ‘രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള  ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നതായും ആദരാഞ്ജലികൾ അർപിക്കുന്നതായും’ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മനോരമ ന്യൂസിന്റെ കേരളകാൻ പരിപാടിയിൽ നന്ദുവിനോടൊപ്പം ചിലവഴിച്ച സമയം അനുസ്മരിച്ചാണ് നടി മഞ്ജുവാര്യർ ആദരാഞ്ജലി അർപ്പിച്ചത്. സമാധാനത്തോടെ വിശ്രമിക്കുക നന്ദു! ഞാനടക്കം പലരെയും പ്രചോദിപ്പിച്ചതിനും നന്ദി– മഞ്ജു വാര്യർ പറഞ്ഞു.  അതിജീവനത്തിന്റെ രാജകുമാരന് പ്രണാമം . കാൻസർ എന്ന രോഗത്തിനെ തന്റെ ചിരിയിലൂടെ തോൽപ്പിച്ചനന്ദു ഒടുവിൽ വിടവാങ്ങിയെന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ അനുശോചിച്ചു‘ശരിയായ പോരാളി, യഥാർഥ ഹീറോ, സഹോദരാ നിങ്ങളെ മിസ് ചെയ്യും’– ജൂഡ് ആന്റണി പറയുന്നു. 

അതിജീവനത്തിന്റെ കരുത്തിനു നല്കിയ ഈ വാക്കുകൾക്ക് നന്ദിയെന്ന് അരുൺ ഗോപിയും അതിജീവനത്തിന്റെ രാജകുമാരനു വിടെയന്നു സുബി സുരേഷും പറഞ്ഞു.

English Summary : CM and film stars condolences to Nandu Mahadeva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com