കോവിഡ് മൂന്നാം തരംഗത്തിലേക്കോ? ഡെൽറ്റ വകഭേദങ്ങൾ ഒരാളിൽ നിന്നു 5-10 പേരിലേക്കു വരെ പകരാൻ സാധ്യത

palakkad-ottapalam-yesterday-45-covid
SHARE

കോവിഡ് മൂന്നാം തരംഗം, രണ്ടാം തരംഗം കെട്ടടികഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം ഉണ്ടാവാനിടയുണ്ടെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. മഹാമാരി തരംഗങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. നമ്മൾ ഉണ്ടാക്കുന്നതാണ്. പണ്ട് കാലങ്ങളിൽ മഹാമാരികൾ നൂറ്റാണ്ടുകൾ നീണ്ടു നിന്ന  തരംഗങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. അക്കാലത്ത് രോഗത്തെപറ്റിയും നിയന്ത്രണരീതികളെസംബന്ധിച്ചുമുള്ള  ശാസ്തീയ വിവരങ്ങൾ വളരെ കുറവായിരുന്നു.   

ഇപ്പോഴാവട്ടെ  രോഗനിയന്ത്രണത്തിനുള്ള   പൊതുജനാരോഗ്യ ഇടപെടാലുകളെ സംബന്ധിച്ച് വ്യക്തമായ ധാരണകളുണ്ട്. വാക്സീനുകളും എത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പ്രത്യേകിച്ചും അതിവ്യാപന സാധ്യതയുള്ള ഡെൽറ്റ വൈറസ് വകഭേദം (Delta Virus B.1.617.2)  ആവിർഭവിച്ചിട്ടുള്ള സാഹചര്യത്തിൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കൂടുതൽ കർശനമായി പാലിക്കേണ്ടതാണ്.

കോവിഡ് നിയന്ത്രണത്തിനായി നമ്മുടെ കൈയിലുള്ള ശക്തവും ഫലപ്രദവുമായ മാർഗം മാസ്ക് ധാരണം തന്നെയാണ്. വാക്സീൻ ലഭ്യമായതിനു ശേഷവും മാസ്കിന്റെ സാമൂഹ്യ വാക്സിൻ (Social Vaccine) എന്ന പ്രസക്തി കുറഞ്ഞിട്ടില്ല. പ്രത്യേകിച്ചും ഡെൽറ്റാവൈറസ് വകഭേദം ആവിർഭവിച്ച സാഹചര്യത്തിൽ. പ്രധാനമായും ശ്രദ്ധിക്കേണ്ടത് മാസ്ക് മാറ്റേണ്ട അവസരങ്ങളിലെല്ലാം (ആഹാരം,  പാനീയങ്ങൾ കഴിക്കുക) മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാൻ ജാഗ്രത കാട്ടുക എന്നതാണ്. പ്രത്യേകിച്ചും വീട്ടിനുള്ളിൽ. വീടിന് പുറത്തുപോയി തിരികെ വരുന്നവർ മാസ്ക് തുടർന്നും വീട്ടിനുള്ളിലും മറ്റുള്ളവരുമായി ഇടപെടുന്ന അവസരങ്ങളിലെല്ലാം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  

ഡെൽറ്റ വൈറസ് വകഭേദങ്ങൾ രോഗമുള്ള ഒരാളിൽ നിന്നു  5-10 പേരിലേക്ക് വരെ പകരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിരിക്കണം. ജനിതകമാറ്റത്തിന് മുൻപ് കേവലം 2-3 പേരിലേക്കാണ് സംക്രമിച്ചിരുന്നത്. അതുപോലെ രോഗികളിൽ നിന്നു പുറത്തു വരുന്ന സ്രവകണികളിൽ ഭാരം കുറഞ്ഞവ വായുവിൽ കുറേ നേരെ തങ്ങി നിൽക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് മൂന്നോ നാലോ പേരുള്ള ചെറു കൂടിചേരുകളിൽ പോലും ശരീരദൂരം പാലിക്കാൻ കർശനമായി  ശ്രദ്ധിക്കണം.  ഇതെല്ലാം കണക്കിലെടുത്ത്  ഇരട്ട മാസ്ക്കാണ് (സർജ്ജിക്കൽ മാസ്ക് + തുണിമാസ്ക്)  ധരിക്കേണ്ടത്.

English Summary : COVID- 19 third wave and delta virus

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA