ADVERTISEMENT

കുട്ടികളിലെ കോവിഡിനു രോഗലക്ഷണങ്ങളില്ലെങ്കിലോ നേരിയ വൈറസ് ബാധയാണെങ്കിലോ പ്രത്യേക ലാബ് പരിശോധനകൾ വേണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഈ സാഹചര്യങ്ങളിൽ കുട്ടികൾക്ക് സ്റ്റിറോയ്ഡ് മരുന്നുകൾ നൽകുന്നത് ദോഷകരമായി ബാധിക്കുമെന്നും മാർഗരേഖയിൽ പറയുന്നു. നേരിയ കോവിഡുള്ള 12–18 പ്രായക്കാരിൽ 6 മിനിറ്റ് വോക് ടെസ്റ്റ് നടത്താം. 

∙ രോഗലക്ഷണമില്ലാത്തവർക്കു വീട്ടിൽ തുടരാം. പ്രത്യേക മരുന്നോ ചികിത്സയോ വേണ്ട. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. മറ്റു മരുന്നുണ്ടെങ്കിൽ തുടരാം. 

∙നേരിയ ലക്ഷണമുള്ളവരിൽ ഓക്സിജൻ സാച്ചുറേഷൻ 94% മുകളിലാണെന്ന് ഉറപ്പാക്കണം. പ്രത്യേക മരുന്നു വേണ്ട. ശ്വസനവേഗം, കൈപ്പത്തിയിലെയും മൂത്രത്തിലെയും നിറവ്യത്യാസം, കടുത്ത പനി എന്നിവ ശ്രദ്ധിക്കണം.

∙ ഇടത്തരം വൈറസ് ബാധയാണെങ്കിൽ ന്യുമോണിയ സാധ്യത പരിശോധിക്കണം. വേഗത്തിലുള്ള ശ്വസനം, 90–93% ഓക്സിജൻ സാച്ചുറേഷൻ എന്നീ ലക്ഷണങ്ങളിൽ ആശുപത്രിയിലേക്കു മാറ്റി ഓക്സിജൻ നൽകണം. സ്റ്റിറോയ്ഡുകൾ ഒഴിവാക്കണം. സെറം ഫെറിറ്റിൻ, ഡി ഡയമർ തുടങ്ങിയ ലാബ് പരിശോധനകൾ നിർബന്ധം.

∙ ഗുരുതര വൈറസ് ബാധയ്ക്ക് 90% താഴെ ഓക്സിജൻ സാച്ചുറേഷൻ, കടുത്ത ന്യുമോണിയ, ഗുരുതര ശ്വാസംമുട്ടൽ തുടങ്ങിയവയുണ്ടാകും. ഐസിയുവിൽ പ്രവേശിപ്പിച്ച് ഓക്സിജൻ തെറപ്പി, സ്റ്റിറോയ്ഡ് ചികിത്സ എന്നിവ തുടങ്ങണം. സെറം ഫെറിറ്റിൻ, ഡി ഡയമർ തുടങ്ങിയ ലാബ് പരിശോധനകൾ നിർബന്ധം.

∙ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കയ്യിൽ പൾസ് ഓക്സിമീറ്റർ ഘടിപ്പിച്ച് 6 മിനിറ്റ് തുടർച്ചയായി നടത്തിച്ച് ഓക്സിജൻ സാച്ചുറേഷൻ പരിശോധിക്കുന്നതാണു വോക് ടെസ്റ്റ്.

English Summary : Guidelines for COVID treatment in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com