ADVERTISEMENT

സ്വന്തം ജീവനക്കാൾ വലുതാണ് സ്നേഹമെന്നും സൗഹൃദമെന്നും ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത വ്യക്തിയാണ് തൃശൂർ സ്വദേശി ജോൺ കിടങ്ങൻ. ഒരു പെൺകുട്ടിയെ മൂന്നുതവണ കല്യാണം കഴിക്കേണ്ടി വന്ന പ്രണയകഥയിലെ നായകൻ. ഒപ്പം മരണത്തിന്റെ വക്കിലെത്തിയ സുഹൃത്തിന് സ്വന്തം കിഡ്നി ദാനം ചെയ്ത ശേഷം മരണത്തിന്റെ വക്കോളമെത്തിയ ജീവിതം. ഇങ്ങനെ കേട്ടാൽ അമ്പരപ്പും ഇഷ്ടവും ഒരുപോലെ തോന്നുന്ന ജീവിതകഥയാണ് ജോണിന് പറയാനുള്ളത്. മഴവിൽ മനോരമ ഉടൻ പണം ഷോയിലാണ് സംഭവബഹുലമായ ജീവിതം പറഞ്ഞ് അദ്ദേഹം മൽസരിക്കാനെത്തിയത്.

സുഹൃത്ത് ജെൻസന് ജീവിതത്തിലേക്ക് തിരികെ വരാൻ ഒ പോസിറ്റീവ് കിഡ്നി വേണമെന്ന് അറിഞ്ഞപ്പോഴാണ് സ്വന്തം കിഡ്നി നൽകാൻ തീരുമാനിച്ചത്. കിഡ്നി സ്വീകരിച്ച സുഹൃത്ത് ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോൾ കിഡ്നി നൽകിയ ജോണിന് വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നു. 

2020 ജനുവരിയിലായിരുന്നു ഓപ്പറേഷൻ. വൃക്ക എടുത്ത ഭാഗത്തും ചെറുകുടലും ഇൻഫെക്‌ഷനായി. പിന്നാലെ കുടലിന്റെ ചെറിയ ഭാഗം മുറിച്ചുനീക്കി, കുടൽ വയറിനു പുറത്ത് ഒരു ബാഗിലാക്കി വച്ചു. അങ്ങനെ മൂന്നുമാസം. പിന്നാലെ അടുത്ത ഓപ്പറേഷൻ. അതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ  ഓപ്പറേഷൻ ചെയ്ത ഭാഗത്തു ലീക്ക് ആയി പുറത്തേക്കു ദ്രാവകം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടു. നാലാമത്തെ ഓപ്പറേഷൻ നാളെ നടത്താമെന്നായി ഡോക്ടർമാർ. പക്ഷേ പിന്നീട് എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ആ ലീക്ക് നിന്നു. അങ്ങനെ ആശുപത്രി വിട്ടു. പിന്നീട് ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി. ജോൺ ഇന്ന് രാത്രി 9 മണിക്ക് ഉടൻ പണം ഷോയിൽ എത്തുന്നു. വിഡിയോ കാണാം.

English Summary : Saved friend by donating his own kidney; But he had serious health problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com