ADVERTISEMENT

ബ്രസീലിൽ ആദ്യം കണ്ടെത്തിയ കോവിഡിന്റെ ഗാമ വകഭേദത്തിന്(P1) സംഭവിച്ച ഒരു വ്യതിയാനം കൊറോണ വൈറസിനെ മാരകമാക്കാമെന്നും മരണ നിരക്ക് വർധിപ്പിച്ചേക്കാമെന്നും പഠനം. കോവിഡ് മരണങ്ങളിൽ ലോകത്ത് തന്നെ രണ്ടാമതുള്ള ബ്രസീലിൽ ഈ വകഭേദം സ്ഥിതി ഗുരുതരമാക്കിയേക്കാം. മറ്റു രാജ്യങ്ങളിലേക്കും ഈ 'ഗാമ പ്ലസ്' പതിപ്പ് പടർന്നേക്കാം എന്ന് മുന്നറിയിപ്പുണ്ട്.

ഹാർവഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും എംഐടി ഗവേഷകരും ചേർന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ജനറ്റിക് എപ്പിഡമോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാമയുടെ വ്യതിയാനം സംഭവിച്ച വകഭേദത്തിന് വ്യാപന ശേഷിയും മരണ നിരക്കും   കൂടുതലായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. ഗർഭിണികളുടെയും കുട്ടികളുടെയും മരണത്തിനും ഈ വകഭേദം കാരണമാകാം.

ബ്രസീലിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതും പുതിയ വകഭേദം ആണെന്ന് കരുതുന്നു. 2020 ഡിസംബറിൽ ആണ് P1 വകഭേദം ആദ്യമായി ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയിൽ  ബ്രസീലിലെ മാനൗസിൽ വ്യാപകമായ രോഗപടർച്ചയ്ക്ക് ഗാമ കാരണമായി. 2020 മെയിൽ മഹാമാരി ആഞ്ഞടിച്ച മാനൗസിലെ ജനങ്ങൾക്ക്  സ്വാഭാവികമായ സമൂഹ പ്രതിരോധം കോവിഡിനെതിരെ വന്നിട്ടുണ്ടാകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഗാമ വകഭേദവും അതിനുണ്ടായ വ്യതിയാനങ്ങളും ഇവിടെ രണ്ടാം തരംഗത്തിന് കാരണമായി. അഞ്ച് ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ബ്രസീലിൽ മരണമടഞ്ഞത്. കോവിഡ് മരണങ്ങളിൽ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്.

English Summary : Deadly Mutation In Gamma COVID-19 Variant: Beware Of Higher Infection Rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com