ADVERTISEMENT

ഏതു നേരവും അപടകസാധ്യതയുള്ള ഒരു മേഖലയാണ് കായികരംഗം. സ്പോർട്സ് ഇൻജുറി ഉണ്ടാകാത്തവരും ചുരുക്കം. അങ്ങനെ കായികമേഖലയിൽ വച്ചുണ്ടായ അപകടത്തെക്കുറിച്ചും ലഭിച്ച പരിചരണത്തെക്കുറിച്ചും നന്ദിയോടെ ഓർക്കുകയാണ് വോളിബോൾ താരം ടോം ജോസഫ്. 

കോഴിക്കോട് ജില്ലയില്‍ തോട്ടില്‍പ്പാലം പൂതംപാറ എന്ന ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. ഒരു കുടിയേറ്റ ഗ്രാമമാണ്. കുടിയേറ്റക്കാരുടെയൊക്കെ ഏക ആശ്രയം തൊട്ടില്‍പ്പാലത്തുള്ളി ഒരു ന്യൂമാ ക്ലിനിക്ക് എന്ന ഹോസ്പിറ്റല്‍ മാത്രമായിരുന്നു. എന്ത് അസുഖം വന്നാലും ഏതു പാതിരാത്രിയിലും എല്ലാവരും ആശ്രയിച്ചിരുന്നത് ഈ ആശുപത്രിയെയാണ്.

ആശുപത്രിയോട് ചേർന്നായിരുന്നു ഡോക്ടറുടെ വീടും. കിടത്തി ചികിത്സിക്കേണ്ടതാണെങ്കില്‍ അവിടെ കിടത്തി ചികിത്സിക്കും. ആ ഹോസ്പിറ്റിലില്‍ ഒരുപാട് ആള്‍ക്കാര് രാവിലെയും വൈകുന്നരവും ഒക്കെ വരുന്നതും ഡോക്ടറുടെ ഇടപെടലും നമുക്ക് കാണാന്‍ കഴിയും.

അന്ന് മുതല്‍ ഇന്നുവരെ ആ ഡോക്ടറുടെമായിട്ട് നല്ല സൗഹൃദത്തിലാണ്. ഇപ്പോള്‍ ആ നാട്ടില്‍ ന്യൂമാ ക്ലിനിക്ക് എന്നുപറയുന്ന ഹോസ്പിറ്റലില്ല. ഡോക്ടര്‍ ഇപ്പോള്‍ റിട്ടേഡ് ആയി തൃശൂരാണ്.

ഏകദേശം 14, 15 വയസ് കാലത്തോളം ഈ ഹോസ്പിറ്റലുമായിട്ട് എനിക്ക് നല്ല ബന്ധമായിരുന്നു. അതിനു ശേഷമാണ് ഞാന്‍ കോഴിക്കോട് സായിയിലേക്ക് വന്നത്. അവിടെവച്ച് ഇന്‍ജുറികളോ ഹാംഗിള്‍ ടെസ്റ്റോ ഒക്കെ ഉണ്ടാകുമ്പോൾ അവിടെ അടുത്തുള്ള ഹോസ്പിറ്റലിലെ ഷില്ലര്‍ ജോസ് എന്ന ഡോക്ടറുടെ അടുത്താണ്. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഏകദേശം 2016–ൽ നാഷണല്‍ ചാംപ്യന്‍ഷിപ്പിൽ പത്തനംതിട്ടയിൽ കളിച്ചു കൊണ്ടിരുന്ന സമയത്ത് കാലിന്റെ മുട്ടിന് ഗുരുതര പരുക്കുപറ്റി. ഏത് ഹോസ്പിറ്റലിലേക്ക് മാറണം എന്ന് ചോദിച്ചപ്പോള്‍ എന്റെ മനസിലേക്ക് വന്നത് ഷില്ലര്‍ ജോസിന്റെ പേരായിരുന്നു. 

കാരണം ഞാന്‍ സായിയില്‍ പഠിച്ചിരുന്ന കാലത്ത് മുട്ടിനുള്ള ശസ്ത്രക്രിയയൊക്കെ ചെയ്തിരിക്കുന്നത് അദ്ദേഹമാണ്. ഐ. എം. വിജയന്റെയും പി. ടി ഉഷയുടെയുമൊക്കെ കാലിനൊക്കെ ശസ്ത്രക്രിയ ചെയ്തത് അറിയാമായിരുന്നു. ആ ധൈര്യ്തതിൽതന്നെയാണ് ഞാനും ഡോക്ടറെ നിർദേശിച്ചത്. അങ്ങനെ ഡോക്ടറെ വിളിച്ചു,  കാലിന്റെ മുട്ടിലേക്ക് നമ്മള്‍ കൈ വെക്കുമ്പോള്‍ കൈവിരല്‍ ഇറങ്ങി പോകുന്നതു പോലെ തോന്നുന്നുണ്ട് മുട്ടിന് എന്തൊ സംഭവിച്ചുവെന്നു പറഞ്ഞു. പേടിക്കാനൊന്നുമില്ലെന്നും തൃശൂരിലെ വീട്ടിലേക്കു വരാമോ? നോക്കിയിട്ട് ബാക്കി തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഒരു മുത്തൂറ്റ് ഹോസ്പിറ്റലിലാണ് എന്നെ ആദ്യം കൊണ്ടുപോയത്. അവിടെ എക്സ് റേ എടുത്ത ശേഷം ഡോക്ടറുമായി അവർ സംസാരിച്ചു. തുടർന്ന് ലീവിലായിരുന്ന ഡോക്ടർ അത് കാൻസൽ ചെയ്ത് കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് ചെല്ലാൻ എന്നോടു പറഞ്ഞു.  അന്ന് അവിടെ ഡോക്ടറുടെ ഫിസിയോതെറാപ്പിസ്റ്റ് സജീഷ് ഉണ്ടായിരുന്നു. ഡോക്ടര്‍ വിളിച്ച് പറഞ്ഞ സൗകര്യങ്ങള്‍ എല്ലാം സജീഷ് അവിടെ ചെയ്തിരുന്നു. അവിടെ എംആര്‍ഐ സ്കാനിങ് എടുത്തു. സ്കാനിങ് എടുത്തപ്പോഴാണ് മനസിലായത് കാലിന്റെ patella യാണ് പൊട്ടിയതെന്ന്. അങ്ങനെ ഏകദേശം 5 മണിയായപ്പോള്‍ തന്നെ ഡോക്ടര്‍ തൃശൂർ നിന്ന് കോഴിക്കോട്ടേക്ക് വന്നു. 

ചെറിയ ഒരു ശസ്ത്രക്രിയ വേണമെന്നും വളരെ പെട്ടെന്ന് ഫീല്‍ഡില്‍ ഇറങ്ങി കളിക്കാം എന്നും ഡോക്ടർ നൽകിയ മനക്കരുത്തായിരുന്നു എന്റെ ആശ്വാസം. അടുത്തദിവസം രാവിലെ ശസ്ത്രക്രിയയും നടന്നു. ഏകദേശം ഒരു മാസത്തോളം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഫിസിയോതെറാപ്പി സജേഷിന്റെ ഒപ്പം ചെയ്തു. ശേഷം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും ഞാന്‍ വോളിബോള്‍ ഫീല്‍ഡിലേക്ക് തിരിച്ചു വന്നു.

ഡിസ്ചാർജായി വീട്ടിെലത്തി ഒരു മാസം കഴിഞ്ഞ ശഷമാണ് ഡോക്ടർ എത്ര വലിയ പരുക്കായിരുന്നു എനിക്കു സംഭവിച്ചതെന്ന് പറഞ്ഞത്. സാധാരണ കാലുകളൊക്കെ ലിഗമെന്റ്, പേശിയെല്ലുകളൊക്കെയാണ് പൊട്ടാറ്, ഇത് മുട്ടും കാലും തമ്മില്‍ യോജിപ്പിക്കുന്ന ഒരു എല്ല് അവിടെ നിന്ന് ഊരിപ്പോരുകയായിരുന്നു. ഡോക്ടര്‍ അതിന്റെ ഫോട്ടൊ കാണിച്ചപ്പോഴാണ് എനിക്ക് ഏകദേശരൂപം പിടികിട്ടിയത്. ഏകദേശം 3,4 മാസത്തിനു ശേഷമാണ് ചെറുതായിട്ട് കളികളത്തിലേക്ക് ഇറങ്ങിയത്. അപ്പോഴും ഇടയ്ക്ക് കുഴപ്പമൊന്നുമില്ലല്ലൊ വേദനയൊന്നുമില്ലല്ലൊ എന്ന് ചേദിച്ച് ഡോക്ടറുടെ വിളി എത്തും. ശേഷം ഒരു വർഷത്തിനു ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റിനായി ഗോവയിലേക്ക് പോയി. സെമി ഫൈനൽ രണ്ടാമത്തെ റൗണ്ട് കഴിഞ്ഞുതോടെ കാലിന് വേറെ ഒരു ഇഞ്ചുറി കൂടി വന്നു. ആദ്യത്തേത് വലതുകാലിന്റെ മുട്ടാണ് പൊട്ടിയതെങ്കില്‍ ഇത് ഇടതുകാലിന്റെ കുതു ഞരമ്പ് പൊട്ടിപ്പോയി. പക്ഷേ കളിക്കിടയിൽ എനിക്കിത് മനസ്സിലായില്ല. കാലിന് ചെറിയ നീരുണ്ട്. നടക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഡോക്ടറെ വിളിച്ചു. ലക്ഷണം പറഞ്ഞപ്പോൾതന്നെ ഡോക്ടര്‍ക്ക് ഏകദേശം രോഗം പിടികിട്ടി.  ഡോക്ടര്‍ ഹോസ്പിറ്റലിലേക്ക് ചെല്ലാന്‍ പറഞ്ഞു. ഓപ്പറേഷനൊക്കെ കഴിഞ്ഞിട്ടാണ് അറിയുന്നത് കുഞ്ഞു ഞരമ്പ് പൊട്ടിപ്പൊയതാണെന്ന്. രണ്ടു കാലിനും മേജര്‍ ഓപ്പറേഷനായിരുന്നു. ഡോക്ടര്‍മാരെ കാണുമ്പോള്‍ ദൈവത്തിന്റെ ഒരു പ്രതിനിധിയാണ് നമുക്ക് തോന്നാറ്. 

ഡോ. ആകാശ്, ഡോ. രാജേന്ദ്രൻ, ഡോ. ശ്യാമ എന്നിവരോടൊപ്പം ടോം ജോസഫ്
ഡോ. ആകാശ്, ഡോ. രാജേന്ദ്രൻ, ഡോ. ശ്യാമ എന്നിവരോടൊപ്പം ടോം ജോസഫ്

അതിന് ശേഷം എറണാകുളത്തേക്കു ഞാൻ മാറി. ഈ സമയത്താണ് ചോറ്റാനിക്കരയിൽ ക്ലിനിക് നടത്തുന്ന ഡോ.അഭിജിത്തിനെ പരിചയപ്പെടുന്നത്. കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ ടിപിഎസിലെ ജീവനക്കാരും രോഗികളായി.  കോറോണ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി. ഓരോ സ്ഥാപനങ്ങളിലും സെന്റര്‍ ഓഫ് എഫിലിറ്റീസ് സ്ഥാപിക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് ഞാൻ ഇന്‍ചാര്‍ജ് ആയി.

മെഡിക്കല്‍ സെന്ററിലെ  ഡോക്ടര്‍മാർ ആയിരുന്ന ലിസാമ്മ, രാജീവന്‍ ഇവരുെട അണ്ടറിലായിരുന്നു കൂടാതെ ഒരു സർക്കാർ ഡോക്ടറായ സജിതുമുണ്ടായിരുന്നു. അവരുടെ കീഴിൽ ഡോ. ശ്യാമ, ഡോ. ഡോണ്‍, ഡോ. ആകാശ് , ഡോ. അജാസ്, ഡോ. കോശി ഇങ്ങനെ ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ഒരുപാട് ഡോക്ടര്‍മാരും ഇവരുടെ കൂടെഉണ്ടായിരുന്നു. അവരുടെകൂടെ ഞാനും ഈ കൊറൊണ സെന്ററില്‍ ഇന്‍ജാര്‍ജ് ആയിരുന്നു. അങ്ങനെ ഏകദേശം 200 അടുത്ത് പേഷ്യന്റുകള്‍ ഇവിടെ വന്നു. എല്ലാവരും സുഖമായിപ്പോയി.

ഏകദേശം ഇപ്പോള്‍ ഒരു വര്‍ഷമായിട്ട് സിഎഫ്എല്‍ഡിസിലെ ഇന്‍ചാര്‍ജ് ആയിട്ട് ഉണ്ട്. ഇപ്പോഴും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇപ്പോളും ആ ഡോക്ടര്‍മാരുടെയൊക്കെ സഹായം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഈ ഡോക്ടര്‍മാരുടെയൊക്കെ സഹായം ഇപ്പോഴുമുണ്ട്. ഈ ഡോക്ടേഴ്സ് ദിനത്തിൽ ഇവരെയെല്ലാം ഞാൻ നന്ദിയോടെ ഓർക്കുന്നു. 

English Summary : Indian Volleyball player Tom Joseph on Doctors' Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com