ADVERTISEMENT

ഈ കോവിഡ് മഹാമാരിക്കിടയിലും ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കൊച്ചി ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ ഒരുക്കിയ ‘തിരിച്ചടി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഹാസ്യ രൂപത്തിൽ, എന്നാൽ ആശയം ഒട്ടും ചോരാതെ ചിത്രീകരിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിൽ എല്ലാ ഡോക്ടർമാരും അഭിനയിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്. ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ.ജോൺ ടി  ജോൺ, ഡോ. ജോയ്സ് വർഗീസ്, ഡോ.അഖിൽ പി എന്നിവരുടെ നേതൃത്വത്തിലാണ് ഷോർട്ഫിലിം തയാറായത്.  

സമൂഹമാധ്യമങ്ങളും ഇത് ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യ മണിക്കൂറുകളിൽ തന്നെ പതിനായിരത്തിലധികം വ്യൂസാണ് ഡോക്ടർമാരുടെ ഈ ഷോർട് ഫിലിമിനു ലഭിച്ചത്. 

ജോലിയുടെ സമ്മർദ്ദം ഏറെ അലട്ടുന്ന ഈ മഹാമാരിയുടെ സമയത്ത് ഡോക്ടർമാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ക്ലിനിക്കൽ ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും കൂടിയുള്ള അവസരമായി കണക്കിലെടുത്ത് ലൂർദ് ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ മുതൽ ജൂനിയർ കൺസൽറ്റൻസ് വരെയുള്ള എല്ലാ വിഭാഗം ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളോടൊപ്പം നൃത്തം, സംഗീതം, ചിത്രരചന,  ഫോട്ടോഗ്രഫി, കുക്കിങ്, യോഗ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് വിദൂരദൃശ്യ വിരുന്നിലൂടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. 

‘The Ripples' Lourdes Hospital Doctors day  Virtual Event (ദി റിപ്പിൾസ് : ലൂർദ്സ് ഹോസ്പിറ്റൽ ഡോക്ടേഴ്സ് ഡേ വെർച്വൽ  ഇവന്റ്) എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വിഡിയോ ഉള്ളടക്കത്തിലും ഏറെ വ്യത്യസ്തമാണ്. 

English Summary : ‘The Ripples' Lourdes Hospital Doctors day  Virtual Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com