ADVERTISEMENT

ജീവിതത്തില്‍ നാം തെറ്റായി പിന്തുടരുന്ന നിരവധി ശീലങ്ങളുണ്ട്. അവ ശരീരത്തിന് ദോഷകരമാണെന്ന് പോലും നാം പലപ്പോഴും അറിയാറില്ലെന്നതാണ് കൗതുകം. പരിഹരിക്കാതെ തുടരാന്‍ അനുവദിച്ചാല്‍ ഒരു പക്ഷേ, പുകവലിയോളം തന്നെ നമുക്ക് നാശം വരുത്താം ഇവയെന്ന് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുകവലി കാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ രോഗം, മാറാവ്യാധികള്‍ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് നമുക്കറിയാം. എന്നാല്‍ ഇനി പറയുന്ന ദുശ്ശീലങ്ങള്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന് നോക്കാം. 

1. ഉറക്കമില്ലായ്മ

രാത്രി വൈകുവോളം സിനിമ കണ്ടോ, ചാറ്റ് ചെയ്‌തോ, ഗെയിം കളിച്ചോ ഒക്കെ ഇരിക്കാന്‍ നല്ല രസമായിരിക്കും. എന്നാല്‍ ഉറക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു കൊണ്ടാണ് ഇവ ചെയ്യുന്നതെങ്കില്‍ അത് അത്യന്തം അപകടകരമാണ്. ഉറക്കമില്ലായ്മ പ്രതിരോധശേഷിയെയും ശ്വാസകോശ സംവിധാനത്തെയും ദഹനപ്രക്രിയയെയുമെല്ലാം തകിടം മറിക്കാം. 

2. അമിതമായ മൃഗ പ്രോട്ടീന്‍ 

ചീസ്, മാംസം തുടങ്ങി മൃഗങ്ങളില്‍ നിന്ന് ലഭ്യമായ പ്രോട്ടീന്‍ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ അര്‍ബുദ വളര്‍ച്ചയ്ക്ക് കാരണമാകാം. ഐജിഎഫ്1 എന്ന ഹോര്‍മോണാണ് ഇതിന് കാരണമാകുന്നത്. പുകവലിക്ക് തുല്യമായ അപകടസാധ്യത ഇതുണ്ടാക്കുന്നു. ഇതിന് പകരം ബീന്‍സ് പോലെ പ്രോട്ടീന്റെ സസ്യ സ്രോതസുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 

3. ദീര്‍ഘനേരമുളള ഇരിപ്പ്

ദീര്‍ഘനേരം ശരീരമനങ്ങാതെ ഇരിക്കുന്നത് പുകവലിക്ക് തുല്യമായ പ്രശ്‌നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും. ശ്വാസകോശ അര്‍ബുദം, സ്തനാര്‍ബുദം, കോളോണ്‍ കാന്‍സര്‍ എന്നിവയുമായെല്ലാം ദീര്‍ഘനേരത്തെ ഇരിപ്പ് ബന്ധപ്പെട്ടിരിക്കുന്നു. 

4. ഒറ്റയ്ക്കിരിക്കല്‍

മറ്റുള്ളവരോട് യാതൊരു സമ്പര്‍ക്കവും പുലര്‍ത്താതെ ഒറ്റയ്ക്കിരിക്കുന്നത് ഹൃദ്രോഗത്തിന് പുറമേ ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കാം. പലതരം ആസക്തികള്‍ക്കും ഇത് കാരണമാകാം. 

5. അകത്ത് ഇരിക്കല്‍

പ്രതിരോധ ശേഷി വളര്‍ത്താന്‍ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് വൈറ്റമിന്‍ ഡി. ശരീരത്തില്‍ വെയിലടിക്കുമ്പോഴാണ് ചര്‍മം വൈറ്റമിന്‍ ഡി നിര്‍മിക്കുന്നത്. പുറത്തിറങ്ങാതെ വീടിനുള്ളില്‍ എപ്പോഴും അടച്ചിരിക്കുന്നത് ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അഭാവമുണ്ടാക്കും.ഇത് പ്രതിരോധ ശക്തിയെ ബാധിക്കുകയും പലതരം രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. 

English Summary : Toxic lifestyle habits that are dangerous as smoking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com