ADVERTISEMENT

വീണ്ടും ഒരു നവരാത്രിക്കാലം വന്നെത്തി. ഒൻപതു ദിവസത്തെ ഉപവാസം, ഒപ്പം മധുരപലഹാരങ്ങളും ആഘോഷങ്ങളും. ഇതാണ് ഇന്ത്യക്കാരുടെ നവരാത്രി. നവരാത്രിക്കാലത്ത് മത്സ്യമാംസാദികൾ ഉപയോഗിക്കാറില്ല. മാത്രമല്ല ഈ സമയം പലരും ഉള്ളി, വെളുത്തുളളി, മദ്യം ഇവയും വർജിക്കും. 

 

നവരാത്രിക്കാലത്തെ ഈ ഉപവാസം മതപരമായ ഒരു ചടങ്ങു മാത്രമാണോ? അല്ല. ഉപവാസത്തിനു നിരവധി ആരോഗ്യഗുണങ്ങളുമുണ്ടെന്ന് ശാസ്ത്രവും തെളിയിക്കുന്നു. 

 

∙ ഉപസിച്ചോളൂ, ദഹനേന്ദ്രിയം വിശ്രമിച്ചോട്ടെ

 

ആരോഗ്യകരമായ ഭക്ഷണമായാലും ജങ്ക് ഫുഡ് ആയാലും ദഹന വ്യവസ്ഥയ്ക്ക് എപ്പോഴും ജോലിത്തിരക്കാണ്. ഒരാൾ ഉപവസിക്കുമ്പോൾ ദഹനവ്യവസ്ഥയ്ക്ക് കുറച്ച് വിശ്രമം ലഭിക്കും. ബവൽ മൂവ്മെന്റ് നിയന്ത്രിക്കാനും മലബന്ധം അകറ്റാനുമൊക്കെ ഉപവാസം സഹായിക്കും. 

 

∙ ഉപവാസത്തിൽ ശരീരഭാരം കുറയുന്നതിങ്ങനെ

 

ശരിയായി പിന്തുടർന്നാൽ ശരീരഭാരം കുറയ്ക്കാനും ഉപവസിക്കുന്നതിലൂടെ സാധിക്കും. പഴങ്ങൾ, എള്ളുണ്ട, ഉരുളക്കിഴങ്ങ്, തൈര് ഇവയെല്ലാം നവരാത്രി കാലത്തു കഴിക്കും. ഇത് ആരോഗ്യകരമായ മധുരം, കൊഴുപ്പുകൾ, അന്നജം, വിറ്റമിനുകൾ, പ്രൊബയോട്ടിക്സ് ഇവയുടെ ഒരു മിശ്രണം ആണ്. കലോറി വളരെ കുറഞ്ഞതും എന്നാൽ പോഷകങ്ങൾ എല്ലാമടങ്ങിയതുമായ ഭക്ഷണമാണ് നവരാത്രിക്കാലത്തേത്. 

 

∙ മാലിന്യങ്ങൾ പുറത്തു കടക്കും

 

ശരീരത്തിലെ ടോക്‌സിനുകളെ എല്ലാം പുറന്തള്ളാൻ ഉപവാസം സഹായിക്കും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വായു മലിനീകരണം വഴിയും ശരീരത്തിലെത്തിയ വിഷാംശങ്ങളെല്ലാം ഉപവാസം വഴി നീക്കം ചെയ്യപ്പെടുന്നു. ഈ ടോക്‌സിനുകളാണ് ഇൻഫ്ലമേഷനും ഗുരുതര രോഗങ്ങൾക്കും ഉള്ള സാധ്യത കൂട്ടുന്നത്.

 

∙ പ്രമേഹ സാധ്യത കുറയ്ക്കും

 

ഇൻസുലിന്റെ അളവ് കുറയുന്നതിനും  ഇൻസുലിൻ  പ്രതിരോധത്തിനും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ആണ് കാരണം എന്നാണ് പൊതുവേ പറയാറ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും പ്രമേഹസാധ്യത കുറയ്‌ക്കാനും ഉപവാസം സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

 

∙വിഷാദമകലും ആകാഗ്രത കൂടും

 

2013 ൽ നടത്തിയ ഒരു പഠനം അനുസരിച്ച് ഓക്സീകരണ സമ്മർദം കുറയ്ക്കാനും ബൗദ്ധികമായ ആരോഗ്യം വർധിപ്പിക്കാനും ഉപവാസം സഹായിക്കും. കൂടാതെ വിഷാദ സാധ്യത കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും ഉപവാസം സഹായിക്കും.

 

Content Summay : Navaratri Fasting- Heath Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com