ADVERTISEMENT

വളരെ മനോഹരമായി പാടുന്നതിനിടയിൽ പെട്ടെന്ന് ഞെട്ടൽ ഉണ്ടാകുക, ഇതു പല തവണ ആവർത്തിക്കുക.. ഫെയ്സ്ബുക്കിൽ എലിസബത്ത് എന്ന ഗായികയുടെ പാട്ടു കണ്ടപ്പോൾ ആദ്യം എല്ലാവരും ചിന്തിച്ചു ഇതെന്താ ഇങ്ങനെയെന്ന്. പിന്നീടാണ് ഈ ഗായിക ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗത്തിന്റെ പോരാട്ടത്തിലാണെന്ന് അറിഞ്ഞത്. അതോടെ ഇവരോടുള്ള ആരാധന വീണ്ടും കൂടി. വർഷങ്ങളായി ഈ അപൂർവ രോഗത്തിനു ചികിത്സ തേടിയിരുന്ന എലിസബത്ത് ഇപ്പോൾ മറ്റൊരു വാർത്ത പങ്കുവച്ചിരിക്കുകയാണ്.

‘ട്യൂററ്റ് സിൻഡ്രോം എന്ന അവസ്ഥ ഇപ്പോൾ മെഡിസിൻ ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ സാധിക്കാത്തതിനാൽ നാളെ താൻ ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ Deep Brain Stimulation (DBS)എന്ന സർജറിക്ക്‌ വിധേയയാകുന്നുവെന്ന് എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒപ്പം എല്ലാവരും തനിക്കു വേണ്ടി പ്രാർഥിക്കണമെന്നും.’

ഒൻപതു വയസ്സുള്ളപ്പോഴാണ് എലിസബത്തിൽ ട്യൂററ്റ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത്. ബെംഗളൂരുവിലെ നിംഹാൻസില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ലക്ഷണങ്ങൾ കൂടുതൽ പ്രകടമായിത്തുടങ്ങിയിരുന്നു. 

എന്താണ് ട്യൂററ്റ് സിൻഡ്രോം?

ടിക്സ് ഡിസോർഡർ(Tics disorder) വിഭാഗത്തിൽ പെടുന്ന രോഗമാണ് ട്യൂററ്റ് സിൻഡ്രോം. മനഃപൂർവമല്ലാതെതന്നെ തുടരെത്തുടരെ കണ്ണു ചിമ്മുക, കയ്യോ കാലോ ചലിപ്പിക്കുക, ഞെട്ടുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. 

English Summary : Musician Elizabeth about her Tourrete yndrome and Deep brain stimulation surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com