ADVERTISEMENT

ഒരാശ്വാസം എന്ന നിലയിൽ കോവിഡ് കേസുകൾ സംസ്ഥാനത്ത് ഒന്നു കുറഞ്ഞുവന്നപ്പോഴാണ് ഭയപ്പെടുത്താനായി ഒമിക്രോൺ എന്ന വകഭേദം എത്തിയിരിക്കുന്നത്. ഇതാകട്ടെ, കോവിഡ് ബാധിച്ചവരെ വീണ്ടും പിടികൂടാമെന്ന വാർത്തകളുമുണ്ട്. സംസ്ഥാനത്ത് ബഹുഭൂരിപക്ഷവും രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചെങ്കിലും ഈ വകഭേദം വാക്സീനെയും കടത്തിവെട്ടുമെന്നു കേട്ടതൊടെ ആകെ ആങ്കലാപ്പിലായീന്നുതന്നെ പറയാം. ഇതിനിടയിലാണ് ബൂസ്റ്റർ ഡോസ്, മൂന്നാം ഡോസ് എന്നീ ചർച്ചകളൊക്കെ നടക്കുന്നതും. ശരിക്കും നമുക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാണോ? ഡോ. സുൽഫി നൂഹു പറയുന്നു.

 

‘മൂന്നാം ഡോസ് വേണമോ, വേണ്ടയോയെന്ന് ലോകത്തെ ആരോഗ്യവിദഗ്ധർ കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ച ചെയ്തു വരികയാണ്. പല പഠനങ്ങളും അനുകൂലമാകുമ്പോൾ  ചില പഠനങ്ങൾ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് പറയുന്നു.

അമേരിക്കയും ഇംഗ്ലണ്ടും തുടങ്ങി ചില ഗൾഫ് രാജ്യങ്ങളും മൂന്നാം ഡോസിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇസ്രായേൽ പഠനവും ഖത്തർ പഠനവുമൊക്കെ മൂന്നാം ഡോസിന്പിന്തുണ നൽകുമ്പോൾ, കൂടുതൽ വ്യക്തത, കൂടുതൽ കാത്തിരിപ്പ് എന്ന് ശക്തിയായി ആവശ്യപ്പെടുന്ന ഒരു വിഭാഗം ആരോഗ്യവിദഗ്ധരുണ്ട് ലോകത്തെമ്പാടും.

ആന്റണി ഹൗചിയ്യും രാജേഷ് ഷായുമോക്കെ  അനുകൂലമായി നിൽക്കുമ്പോൾ ലോകാരോഗ്യസംഘടന ലോകത്തെ മൂന്നാംകിട രാജ്യങ്ങളിലെല്ലാം രണ്ട് ഡോസ് വാക്സീനും ബഹുഭൂരിപക്ഷം പേരിലും എത്തിയതിനു ശേഷം മൂന്നാം കുത്തു മതിയെന്ന് പറയുന്നു.

ആഫ്രിക്കൻ രാജ്യങ്ങളിലും  മറ്റേതെങ്കിലും പിന്നോക്ക രാജ്യങ്ങളിലും കോവിഡ്-19 നിലനിന്നാൽ അത് വകഭേദങ്ങൾക്ക് കാരണമാകുമെന്നും ലോകത്തെമ്പാടും അത് വീണ്ടും തരംഗങ്ങൾ ഉണ്ടാക്കുമെന്നും ലോകാരോഗ്യസംഘടന പറയുന്നതിൽ അർഥമുണ്ട്. എന്നാൽ സമ്പന്ന രാജ്യങ്ങൾ  ഹൈറിസ്ക് വിഭാഗത്തിനും ആരോഗ്യ പ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും വാക്സീൻ മൂന്നാം കുത്തിവയ്പ്പ് നൽകി തുടങ്ങി.

അപ്പോൾ നമുക്ക് ബൂസ്റ്റർ വേണോ വേണ്ടയോ?

ഒമിക്രോൺ വകഭേദത്തിന്റെ കാലഘട്ടത്തിൽ  ആരോഗ്യ പ്രവർത്തകർക്കും  മുതിർന്ന പൗരന്മാർക്കും ഹൈറിസ്കൂള്ള ആൾക്കാർക്കും മൂന്നാം ഡോസ്  നൽകേണ്ടിവരുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് കേരളത്തിൽ, വാക്സീൻ ഷോട്ടേജ് തൽക്കാലമെങ്കിലും ഇല്ലയെന്നുള്ള വസ്തുത കണക്കിലെടുക്കുമ്പോൾ എടുത്ത വാക്സീൻതന്നെ എടുക്കണമോ അതോ വാക്സീൻ മിക്സ് ആകാമോ എന്ന ചോദ്യവും നിലവിലുണ്ട്.

വാക്സീൻ മിക്സ് ആകാം എന്നുള്ള നിലപാടാണ് ശാസ്ത്രലോകത്തിന്.

മെല്ലെമെല്ലെ നമുക്ക് ബൂസ്റ്റർ ഡോസിലേക്ക് നീങ്ങാം.

ബൂസ്റ്റർ ഡോസ് എന്ന് വിളിക്കുന്നത്  ശാസ്ത്രീയമായി ശരിയല്ലയെന്ന് പറയേണ്ടിവരും, തൽക്കാലം മൂന്നാം ഡോസ് എന്ന് വിളിക്കാം

അപ്പോ ബൂസ്റ്റാം!  അതന്നെ!’

English Summary : COVID- 19 Omicron variant and Booster dose Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com