പൂര്‍ണ വാക്സിനേഷന്‍ എടുത്തവരില്‍ കോവിഷീല്‍ഡ് 63 % ഫലപ്രദമെന്ന് പഠനം

Cristiano Ronaldo
SHARE

രണ്ടാം കോവിഡ് തരംഗ സമയത്ത് രണ്ട് ഡോസ് എടുത്തവരില്‍ കോവിഷീല്‍ഡ് വാക്സീന്‍ 63 ശതമാനം ഫലപ്രദമായിരുന്നതായി പഠന റിപ്പോര്‍ട്ട്. മിതമായത് മുതല്‍ തീവ്രമായത് വരെയുള്ള അണുബാധയ്ക്കെതിരെ വാക്സീന്‍റെ കാര്യക്ഷമത 81 ശതമാനം വരെ ഉയര്‍ന്നിരിക്കുന്നതായും ലാന്‍സെറ്റ് ഇന്‍ഫെഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

ലാബിനു പുറത്ത് യഥാര്‍ഥ ലോകത്തിലുള്ള വാക്സീന്‍ കാര്യക്ഷമത കണക്കാക്കുന്നതിന് ട്രാന്‍സ്നേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഗവേഷകരാണ് പഠനം നടത്തിയത്. ഇതിനായി 2021 ഏപ്രില്‍-മെയ് മാസങ്ങളില്‍  കോവിഡ് സ്ഥിരീകരിച്ച 2379 രോഗികളുടെയും ആരോഗ്യവാന്മാരായ 

1981 പേരുടെയും വിവരങ്ങള്‍ അവലോകനം ചെയ്തു. വാക്സീന്‍ സ്വീകരിച്ചവരുടെ ശരീരത്തില്‍ വിവിധ വകഭേദങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനവും ഗവേഷകര്‍ വിലയിരുത്തി. 

ഡെല്‍റ്റ വകഭേദത്തിനെതിരെയും യഥാര്‍ഥ കോവിഡ് വൈറസിനെതിരെയും ടി-കോശങ്ങള്‍ മൂലമുള്ള പ്രതിരോധ പ്രതികരണം ഇവരില്‍ നിരീക്ഷിച്ചു. ആന്‍റിബോഡികളുടെ തോത് കുറഞ്ഞാലും അത്തരം ടി-കോശ പ്രതിരോധ പ്രതികരണം മിതമായതും തീവ്രമായതുമായ കോവിഡ് അണുബാധയെ നിയന്ത്രിക്കുമെന്നും ആശുപത്രിവാസത്തിനുള്ള സാധ്യത ഒഴിവാക്കുമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 

English Summary : Covishield was 63% effective in fully-vaccinated persons

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA