നിസ്സാരക്കാരനല്ല ഹോർമോൺ; ഈ ലക്ഷണങ്ങൾ ഹോർമോൺ വ്യതിയാനത്തിന്റേതാകാം

hormonal-imbalance
Photo credit : El Nariz / Shutterstock.com
SHARE

അറിയുക, പകർച്ച വ്യാധികളെ മാറ്റി നിർത്തിയാൽ ഏറെക്കുറെ രോഗങ്ങൾക്കും കാരണം ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം. പാൻക്രിയാസ് , തൈറോയ്ഡ്, ലൈംഗിക ഗ്രന്ഥികൾ, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ തോതിൽ വ്യത്യാസമുണ്ടാകുമ്പോഴാണു പ്രശ്നം. എങ്കിലും ‘ഹോർമോൺ ഇംബാലൻസ്’ അഥവാ ഹോർമോൺ അസന്തുലനം എന്ന രോഗാവസ്ഥയായി കണക്കാക്കുന്നത് ലൈംഗിക ഹോർമോണുകളുടെ വ്യതിയാനങ്ങളെയാണ്.

സ്ത്രീകളിൽ ആർത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരിൽ പ്രായമാകുമ്പോഴുമാണു സാധാരണ ഹോർമോൺ ഏറ്റക്കുറച്ചിൽ കണ്ടുവരുന്നത്. പ്രത്യുൽപാദന പ്രായവും കഴിഞ്ഞ് ഏകദേശം 40 വയസ്സ് പിന്നിടുമ്പോൾ ഹോർമോൺ ഉൽപാദനം കുറഞ്ഞേക്കാം. ശരീരം അതിനോട് പ്രതികരിക്കുന്നതെങ്ങനെ എന്നതിനനുസരിച്ചാണു ഹോർമോൺ അസന്തുലനപ്രശ്നങ്ങൾ കണ്ടുതുടങ്ങുന്നത്.

പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണിത്. സ്ത്രീകളിലാണു ഹോർമോൺ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോർമോൺ വ്യതിയാനങ്ങളും തുടർന്നുള്ള പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും.

ലക്ഷണങ്ങൾ

ആർത്തവം കൃത്യമല്ലാതിരിക്കുക

ദേഷ്യം ,ഉത്കണ്ഠ, വിഷാദം തുടങ്ങിയ 

അവസ്ഥകളുണ്ടാകുക.

അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുക.

പെട്ടെന്നു വിയർക്കുക

ഏകാഗ്രത കുറയുക .

ഉറക്കം ലഭിക്കാൻ പ്രയാസപ്പെടുക.

കോച്ചിപ്പിടുത്തം ഉണ്ടാകുക.

English Summary : Hormonal Imbalane; Symptoms and treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിൽക്കാനുണ്ട് പൃഥ്വിരാജിന്റെ ലംബോർഗിനി | Prithviraj Lamborghini Huracan

MORE VIDEOS
FROM ONMANORAMA