ADVERTISEMENT

സാധാരണ പ്രായമായവരിൽ കണ്ടുവരുന്നതാണ്‌ പ്രോസ്‌റ്റേറ്റ്‌ സംബന്ധിയായ പ്രശ്‌നങ്ങൾ. ഭൂരിഭാഗം ആളുകളിലും ഇത്‌ പ്രായാധിക്യം മൂലം കാൻസർ അല്ലാത്ത ഗ്രന്ഥി വീക്കം ആയിട്ടാണ്‌ ഉണ്ടാകുന്നത്‌. അപൂർവം ചിലരിൽ കാൻസർ കൊണ്ടും ആകാം. കാൻസർ ഉണ്ടോയെന്ന്‌ അറിയാൻ ഈ പ്രായം കഴിഞ്ഞവർ പിഎസ്‌എ ടെസ്റ്റ്‌ നടത്തി നോക്കുന്നത്‌ നല്ലതാണ്‌.

 

പിഎസ്‌എ രണ്ടു കാരണങ്ങൾകൊണ്ട്‌ കൂടാം. ഒന്നാമത് പ്രോസ്‌റ്റേറ്റ്‌ കാൻസർ മൂലം, രണ്ടാമത് പ്രോസ്‌റ്റേറ്റിലെ ഇൻഫെക്‌ഷൻ മൂലം. ഇൻഫെക്‌ഷൻ ആണെങ്കിൽ ആന്റിബയോട്ടിക്ക് കൊണ്ട്‌ കുറയും. പിഎസ്‌എ കുറഞ്ഞില്ലെങ്കിൽ പ്രോസ്‌റ്റേറ്റ്‌ ബയോപ്‌സി ചെയ്‌ത്‌ കാൻസറാണോയെന്ന്‌ ഉറപ്പാക്കാം.

 

കാൻസർ അല്ലാതെയുള്ള പ്രോസ്‌റ്റേറ്റ്‌ വളർച്ച മരുന്നുകൾകൊണ്ട്‌ നിയന്ത്രിക്കാം. മരുന്നുകൾ ഫലപ്രദമല്ലാത്തവർക്ക്‌ എൻഡോസ്‌കോപിക്‌ സർജറി വേണ്ടിവരാം.

English Summary: Common Prostate problems and traetment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com