ഇരട്ടകൾ ഒരേ ദിവസം ഒരുമിച്ച് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി; ഇത് അപൂർവങ്ങളിൽ അപൂർവമെന്ന് ഡോക്ടർ

twins
SHARE

ഇരട്ടകൾ ഒരേ ദിവസം ഒരുമിച്ച് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി അപൂർവത സൃഷ്ടിച്ചു. കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയും ശ്രീലക്ഷ്മിയുമാണ് ഇക്കഴിഞ്ഞ നവംബർ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ തങ്ങളുടെ രാജകുമാരികൾക്ക് ജൻമം നൽകിയത്. കാരിത്താസ്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. റെജി ദിവാകറാണ് ഈ അപൂർവത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

1995 ഒക്ടോബർ 11ന് ചന്ദ്രശേഖരൻനായരുടേയും അംബിക ദേവികയുടേയും ഇരട്ട കൺമണികളായിട്ടായിരുന്നു ശ്രീപ്രിയയുടെയും ശ്രീ ലക്ഷ്മിയുടെയും ജനനം. പരസ്പരം തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവരുടെ വസ്ത്രധാരണം പോലും ഒരുപോലെയായിരുന്നു.

അച്ഛന് പട്ടാളത്തിലായിരുന്നു ജോലി. മരിച്ചിട്ട് 5 കൊല്ലമാകുന്നു. അമ്മ ടീച്ചറാണ്. അമ്മ ജോലി ചെയ്തിരുന്ന മലപ്പുറത്തായിരുന്നു ഞങ്ങളുടെ സ്കൂൾ വിദ്യാഭ്യാസമൊക്കെ. അവിടെ ഞങ്ങൾ ഒരുമിച്ചായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഉപരിപഠനത്തിന്റെ സമയമായപ്പോഴും ഒരുമിച്ച് ബികോമിന് ചേർന്നു. പിന്നാലെ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സിന്- ശ്രീപ്രിയ വനിത ഓൺലൈനോടു പറഞ്ഞു.

ഒരുമിച്ചു പഠിച്ച് ഒരേ പോലെ വളർന്ന ഇവർ 2020 ഡിസംബർ 11 ഒരു വേദിയിലെ ഇരുമണ്ഡപങ്ങളിൽ ഒരേ മൂഹൂർത്തത്തിൽ വിവാഹിതരായി. ശ്രീപ്രിയയുടെ ഭർത്താവ് കൊല്ലം സ്വദേശിയും കോയമ്പത്തൂർ പാർലെ–ജി കമ്പനിയിൽ മാനേജറുമായ വിനൂപ് പി പിള്ളയാണ്. ശ്രീലക്ഷ്മിയുടേത് തിരുവന്തപുരം സ്വദേശിയായ ആകാശ് നാഥ്. ആകാശ്  തിരുവനന്തപുരത്ത് ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വീടുകളിലേക്ക് പോകുന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ മനസ്സറിയുന്ന ഭർത്താക്കൻമാർ ചേർത്തുനിർത്തി. രണ്ട് വീടിന്റെ മരുകളായി ഞങ്ങൾ‌ ചെല്ലുമ്പോൾ തിരുവനന്തപുരവും കൊല്ലവും അധികം അകലെയെല്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ ആശ്വാസം.  രണ്ടിടങ്ങളിൽ ആയിരുന്നെങ്കിലും ഒപ്പമുണ്ടെന്നു തോന്നിപ്പിക്കാൻ കോളുകളും മെസേജുകളുമുണ്ടായിരുന്നു.

ഒരാഴ്ചയുടെ മാത്രം വ്യത്യാസത്തിലാണ് ഇരുവരുടെയും പ്രെഗ്നെൻസി ടെസ്റ്റ് കിറ്റിൽ പോസിറ്റീവ് വര തെളിഞ്ഞത്. അന്നു തൊട്ടുള്ള പ്രസവ ശ്രുശ്രൂഷകളും തുടർ ചികിത്സകളും എല്ലാം ഒരുമിച്ച് ഒരു ഡോക്ടറുടെ കീഴിലായി. പക്ഷേ ശരിക്കും ഞെട്ടിച്ചത് കുഞ്ഞുങ്ങളുടെ വരവായിരുന്നു, ഉള്ളിൽ മിടിച്ച കുഞ്ഞു ജീവൻ ഈ ഭൂമിയിലെത്താനിരുന്ന ദിനമായിരുന്നെന്ന് ശ്രീപ്രിയ പറയുന്നു. ദൈവത്തിന്റെ കലണ്ടറിൽ അവിടെയും ഒരൊറ്റ ദിവസം ഞങ്ങൾക്കു രണ്ടു പേർക്കുമായി മാറ്റിവച്ചു. നവംബർ 29ന് ഒരുമിച്ച് ഒരേ സമയം ഞങ്ങളുടെ രാജകുമാരിമാരുടെ കരച്ചിൽ ശബ്ദമുയർന്നു. ഞങ്ങളെപ്പോലെ അവരും ഒരുമിച്ച് ഒരേസമയം ഈ ഭൂമിയിൽ വരവറിയിച്ചു.

ഇതെങ്ങനെ കിറുകൃത്യമായി എന്നൊക്കെയാണ് പലരും ചോദിച്ചത്. ഞങ്ങൾ പോലും അറിയാത്ത പലരും കുഞ്ഞാവകളെ കാണാൻ വരുമെന്നറിയിച്ചിട്ടുണ്ട്. എല്ലാവരും കാട്ടുന്ന സ്നേഹത്തോട് തിരിച്ചും സ്നേഹം. ഞങ്ങളെ കുഞ്ഞുങ്ങൾക്കായി എല്ലാവരും പ്രാർഥിക്കുക. ഞങ്ങൾ സ്നേഹിച്ചതു പോലെ അവരും പരസ്പരം സ്നേഹിച്ചു വളരട്ടെ. മൂല്യമുള്ളവരായി ഈ ഭൂമിയിൽ ജീവിക്കട്ടെ.- ശ്രീപ്രിയ പറയുന്നു. 

English Summary : Twins baby birth

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA