ADVERTISEMENT

ശരീരത്തിൽ ഒരു വെള്ളപ്പാട് കണ്ടാൽ സോറിയാസിസ് സംശയിക്കുന്നവരുണ്ട്. ചെറിച്ചിൽ കൂടി ഉണ്ടെങ്കില്‍ പിന്നെ ടെൻഷൻ കൂടുന്ന കാര്യം പറയുകയും വേണ്ട. പഴയ കോശങ്ങൾ നശിച്ചു പുതിയ കോശങ്ങൾ ഉണ്ടാകുക എന്നത് നമ്മുടെ ശരീരത്തിൽ സദാ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. സാധാരണ നിലയിൽ ത്വക്കിനടിവശത്തുള്ള കോശങ്ങൾ മുകൾഭാഗത്തെത്താൻ ഏകദേശം ഒരു മാസത്തോളം സമയമെടുക്കും. എന്നാൽ സോറിയാസിസ് രോഗികളിൽ ഈ പ്രക്രിയ പതിന്മടങ്ങ് വേഗത്തിലാവും. ഇത്തരം മൃതകോശങ്ങൾ ത്വക്കിൽ പറ്റിപ്പിടിക്കുന്നതാണ് ചൊറിച്ചിലുണ്ടാക്കുന്നത്. 

 

ഏതൊക്കെ ശരീരഭാഗങ്ങളെ ബാധിക്കുന്നു എന്നതിനെ ആധാരമാക്കിയും രോഗത്തിന്റെ സവിശേഷതകൾ കണക്കിലെടുത്തും സോറിയാസിസിനെ പല തരത്തിൽ വർഗീകരിച്ചിട്ടുണ്ട്. കാൽപാദത്തിലും കൈപ്പിടിയിലും മാത്രം കാണുന്ന തരത്തിലുള്ള സോറിയാസിസുമുണ്ട്. തണുപ്പു കാലത്ത് ഈർപ്പം കുറയുന്നതിനാൽ ചർമം വരളുന്നത് സോറിയാസിസ് കൂട്ടും. 

 

ഒന്നിച്ചു ചേരുമ്പോൾ വിരുദ്ധങ്ങളാകുന്ന പാലും മീനും മോരും ആട്ടിറച്ചിയും തൈരും പോലുള്ളവയുടെ നിരന്തര ഉപയോഗം രോഗത്തെ ഉണ്ടാക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അലർജിക്കു കാരണമായേക്കാവുന്ന പൊടിപടലങ്ങളും, സിമന്റ്, കുമ്മായം, രാസവസ്തുക്കൾ, പെയിന്റ് തുടങ്ങിയവയും രോഗം വർധിപ്പിച്ചേക്കാം.

 

ചർമത്തിലെ ജലാംശം വർധിപ്പിക്കുന്നതും ചർമനിർമാണത്തിലെ താളപ്പിഴകൾ പരിഹരിക്കുന്നതുമായ ആയുർവേദ ഔഷധങ്ങളും ബാഹ്യലേപനങ്ങളും ഉണ്ട്. തിക്തകം, പടോലകടുരോഹിണ്യാദി തുടങ്ങിയ കഷായങ്ങൾ, അരഗ്വധമഹാതിക്തകം, മാണിഭദ്രം, മധുസ്കഹിരസായനം തുടങ്ങിയ മരുന്നുകളും ബൃഹത്ദന്തപാല, നാല്പാമരാദി, മാലത്യാദി തുടങ്ങിയ ബാഹ്യലേപനങ്ങളും വിദഗ്ധ നിര്‍ദേശത്തിൽ ഉപയോഗപ്പെടുത്തണം. അച്ചാർ, മസാല, എരിവ്, മുട്ട, ഇറച്ചി, തൈര്, സോപ്പ് ഇവ വർജിക്കണം. മനഃസംഘർഷങ്ങൾ ഒഴിവാക്കുകയും വേണം. സൂര്യപ്രകാശത്തിലുള്ള അൾട്രാവയലറ്റ് രശ്മികൾ സോറിയാസിസ് ശമനത്തെ ത്വരിതപ്പെടുത്തും. രോഗശമനശേഷവും പഥ്യക്രമങ്ങൾ പാലിച്ചില്ലെങ്കിൽ രോഗം വീണ്ടും ബാധിക്കാനിടയുണ്ട്.

English Summary : Psoriasis ayurveda treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com