ADVERTISEMENT

ഒരാൾ ആത്മഹത്യ (Suicide ) ചെയ്ത വാർത്ത കേൾക്കുമ്പോൾ പലരും പറയുന്നതാണ് – ‘‘അയ്യോ, ഇന്നലെയും എന്നോടു തമാശ പറഞ്ഞുചിരിച്ച് പോയ ആളാ... പിന്നെ എന്തുപറ്റി? ഇയാൾക്ക് ഇത്രയും പ്രശ്നങ്ങളുണ്ടെന്ന് ഞാനറിഞ്ഞില്ല !’’ ഒരാളുടെ പ്രശ്നത്തെ കൃത്യസമയത്ത് അറിയാനും ഇടപെടാനും ചുറ്റുമുള്ളവർക്കു കഴിഞ്ഞാൽ പലപ്പോഴും ഇത്തരം ആത്മഹത്യകൾ ഒഴിവാക്കാനാവും. ചിരിച്ച് സന്തോഷത്തോടെ കാണുന്ന പലരും ഉള്ളിൽ ഉരുകുന്ന അഗ്നിപർവതങ്ങളാകാം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെയാണ് മനസ്സിന്റെയും ആരോഗ്യമെന്നു പലരും തിരിച്ചറിയുന്നില്ല. 

 

കോവിഡ് കാലം ബാക്കി വയ്ക്കുന്നത് സമാനതകളില്ലാത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടിയാണ്. സാമൂഹിക അകലം പലരിലും മാനസിക അകൽച്ചയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്. അമിതമായ ഉത്കണ്ഠ. നിരാശ, അകാരണമായ ഭയം, ഒറ്റപ്പെടൽ, വിഷാദ രോഗം എന്നിവ കൊച്ചു കുട്ടികളെ മുതൽ മുതർന്നവരെ വരെ ബാധിച്ചു. ചിലർ ലഹരിക്ക് അടിമകളായതും ഇൗ നാളുകളിലാണ്. കടുത്ത മാനസിക സമ്മർദത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ പലരുടെയും മനസ്സിന്റെ താളം തെറ്റി. മാനസിക പ്രശ്നങ്ങൾക്ക് ചികിൽസ തേടുന്നത് കുറച്ചിലായി കരുതിയ കാലമൊക്കെ ഒരുപരിധി വരെ മാറി. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറപ്പിച്ച വ്യക്തിയുടെ ജീവിതത്തിൽ ക്രിയാത്മകമായി ഇടപെടൽ നടത്തിയാൽ അയാളെ മരണത്തിൽനിന്നു രക്ഷിക്കാം. ജീവിതത്തിൽ പ്രതിസന്ധി ഘട്ടത്തിലൂടെ പോകുന്ന ആർക്കും മാനസികാരോഗ്യ വിദഗ്ധരുമായി സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും കഴിയും.

 

ജനുവരി രണ്ടിന് വൈകിട്ട് നാലരയ്ക്ക് മനോരമ ക്വിക്ഡോക് നടത്തുന്ന സൗജന്യ വെബിനാറിൽ പത്തനംതിട്ട മൈലപ്ര അഗപേ മെന്റൽ ഹെൽത്ത് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും ഡയറക്ടറുമായ സൈക്കോളജിസ്റ്റ് എം. ജോൺ ജേക്കബ് വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നൽകുന്നു. വെബിനാറിൽ പങ്കെടുക്കാൻ +91 9072007498 എന്ന നമ്പറിൽ വിളിക്കുക

 

 

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക്കിന്റെ(www.qkdoc.com) പുതിയ പതിപ്പെത്തുന്നത്. രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഇത് ഉപയോഗപ്പെടുത്തി ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടിയവർ ധാരാളം.

 

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ.സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

 

കേരളത്തിലെ 500 ലേറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം.

 

Content Summary : Content Summary : Malayala Manorama QKDOC App Free Webinar on Mental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com