ADVERTISEMENT

കോവിഡ് ചികിത്സയിൽ കാര്യമായി ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നായ റെംഡെസിവിർ ഉൾപ്പെടെയുള്ളവ 18 വയസ്സിനു താഴെയുള്ളവർക്കു നൽകുന്നതിന് ആരോഗ്യമന്ത്രാലയം വിലക്കേർപ്പെടുത്തി. കുട്ടികളിൽ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ചു വ്യക്തമായ പഠനങ്ങളുടെ അഭാവത്തിൽ ഇവ ഉപയോഗിക്കരുതെന്നാണു നിർദേശം.

റെംഡെസിവിറിനു പുറമേ, ഫാവിപിരാവിർ, ഇന്ത്യയിൽ പുതുതായി അനുമതി ലഭിച്ച മോൽനുപിരാവിർ, ഫ്ലൂവോക്സമൈൻ തുടങ്ങിയവയും സ്ട്രോവിമാബ്, കാസിരിവിമാബ്, ഇംഡെവിമാബ് തുടങ്ങിയ മോണോക്ലോണൽ ആന്റിബോഡികളും കുട്ടികളുടെ ചികിത്സയിൽ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. സ്റ്റിറോയ്ഡ് മരുന്നുകളും ഒഴിവാക്കണമെന്നു നിർദേശമുണ്ട്.

 

അതേസമയം, കോവിഡ് ചികിത്സയിലുള്ള കുട്ടികൾക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ ചികിത്സ തുടരുന്നതിനു തടസ്സമില്ല.

5 വയസ്സിൽ താഴെയുള്ളവർ മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്ന നിബന്ധന തുടരും. 11 വയസ്സു വരെയുള്ളവർ രക്ഷിതാക്കളുടെ മേൽനോട്ടത്തിലാണു മാസ്ക് ഉപയോഗിക്കേണ്ടത്. 12 വയസ്സിനു മുകളിലുള്ള എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.

English Summary : Antiviral medicine use in COVID affected children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com