ADVERTISEMENT

മൂത്രാശയ അണുബാധ കുട്ടികളിൽ ശ്വാസകോശ അണുബാധ (ന്യൂമോണിയ)കഴിഞ്ഞാൽ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ്.

 

എന്തുകൊണ്ട് കുട്ടികൾക്ക് പ്രത്യേക പരിശോധന?

 

1. കുട്ടികളിൽ പലപ്പോഴും മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങൾ അവ്യക്തമായിരിക്കും. അതിനാൽത്തന്നെ ഇത് കണ്ടുപിടിക്കപ്പെടാതിരിക്കാനുള്ള സാധ്യത അധികമാണ്. 

2. കുട്ടികളിൽ വൃക്കകളും അനുബന്ധ അവയവങ്ങളും വളർന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണ്. ഈ സമയത്ത് ഉണ്ടാകുന്ന അണുബാധ ശരിയായി ചികിത്സിച്ചില്ലെങ്കിൽ വൃക്കയുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങളും ഉണ്ടാകാം. 

 

രോഗലക്ഷണങ്ങള്‍

 

1. പനി

2. മൂത്രമൊഴിക്കുമ്പോൾ വേദന(ചെറിയ കുഞ്ഞുങ്ങളിൽ മൂത്രമൊഴിക്കുമ്പോഴുള്ള അമിതമായ കരച്ചിൽ)

3. ഛർദി

4. മൂത്രം കൂെടക്കൂടെ പോകുക. തുള്ളിതുള്ളിയായി പോകുക

5. മൂത്രത്തിനു ദുർഗന്ധം

6. മൂത്രത്തിനു നിറവ്യത്യാസം. ചെറിയ കുട്ടികളിൽ (ഒരു വയസ്സിനു താഴെ) മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായാൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്. തുടർന്ന് മൂത്രപരിശോധന നടത്തുകയും ശരിയായ ചികിത്സ എടുക്കുകയും വേണം. ചെറിയ കുട്ടികളിൽ മൂത്രം കൾച്ചർ ടെസ്റ്റ് കൂടാതെ സ്കാനിങ്ങും മറ്റു ചെയ്യേണ്ടി വരാറുണ്ട്. 

 

മൂത്രാശയ അണുബാധയുടെ അധിക സാധ്യത ആർക്ക്?

 

1. പെൺകുട്ടികൾ, 2. മലബന്ധം ഉള്ളവർ, 3. ജന്മനാ വൃക്കകളിലോ അനുബന്ധ അവയവങ്ങളിലോ വൈകല്യങ്ങൾ ഉള്ളവർ, 4. മൂത്രാശയ കല്ലുകൾ ഉള്ളവർ. പരിക്കുപറ്റിയവർ. 7. മൂത്രം ശരിയായ സമയത്ത് ഒഴിക്കാതെ പിടിച്ചു വയ്ക്കുന്നവർ. 

 

മൂത്രാശയ അണുബാധ തടയാൻ എന്ത് ചെയ്യാം?

 

1. ധാരാളം വെള്ളം കുടിക്കണം. 

2. മലബന്ധം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്തുക. 

3. പെൺകുട്ടികൾ മൂത്രം ഒഴിച്ച ശേഷം ശുചിയാക്കുന്നത് മുൻവശത്തു നിന്ന് പിറകുവശത്തേക്കു മാത്രം തുടയ്ക്കുക. 

4. ശരിയായ സമയത്ത് മൂത്രം ഒഴിക്കുക(മൂത്രം പിടിച്ചു വയ്ക്കുന്നത് ഒഴിവാക്കണം).

Englissh Summary : Urinary tract infection in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com