പോയിട്ടു വരാം... സർജറിക്കു മുമ്പുള്ള ചിത്രവുമായി സൗഭാഗ്യ

sowbhagya
SHARE

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് നർത്തകി സൗഭാഗ്യ വെങ്കിടേഷും നടൻ അർജുൻ സോമശേഖറും. സുദർശനയാണ് ഇവരുടെ മകൾ. കഴിഞ്ഞ ദിവസം താൻ ഒരു സർജറിക്കു വിധേയയാകുന്നുവെന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ, സർജറിക്കു കയറും മുമ്പ് പകർത്തിയ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. അർജുൻ സോമശേഖറിനൊപ്പമുള്ള ചിത്രമാണിത്.

ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്തസഞ്ചി ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്തസഞ്ചി ഉണ്ടാകില്ലെന്നുമാണ് സൗഭാഗ്യ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം സൗഭാഗ്യയ്ക്കും കുഞ്ഞിനു ഉൾപ്പടെ വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. തന്റെ പനി മാറിത്തുടങ്ങിയപ്പോഴാണ് കുഞ്ഞിനു തുടങ്ങിയതെന്നും ഡോക്ടറുമായി ബന്ധപ്പെട്ട് കുഞ്ഞിനു വേണ്ട ശുശ്രൂഷകൾ നൽകിയതായും സൗഭാഗ്യ പറഞ്ഞിരുന്നു. പക്ഷേ കുഞ്ഞിനു പനി ബാധിച്ചതോടെ എല്ലാവരും ഒന്നു ഭയന്നിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ലെന്നും വിഡിയോ പങ്കുവച്ച് സൗഭാഗ്യ പറഞ്ഞിരുന്നു. 

Content Summary : Sowbhagya Venkitesh's Gall bladder surgery

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA