ADVERTISEMENT

ഒരു മില്യൻ ഡോളർ ചോദ്യം! ആദ്യം ചില സ്ഥലങ്ങളിലെങ്കിലും മാസ്ക്  മാറ്റാൻ സമയമായെന്ന് വേണം പറയാൻ. പാൻഡെമികിന് അവസാനമായെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിട്ടില്ല തന്നെ. എന്നാൽ ചില നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ തീർച്ചയായും സമയമായി .

 

മാസ്ക്കുപയോഗം പൂർണമായും നിർത്തലാക്കാൻ സമയമായിട്ടില്ലായെന്നുള്ള ശാസ്ത്രസത്യം ലോകത്തെമ്പാടുമുള്ള ആരോഗ്യവിദഗ്ധർ ഉയർത്തുന്നുവെങ്കിലും ചില കാര്യങ്ങൾ പ്രസക്തമാണ്. തുറസ്സായ സ്ഥലങ്ങളിൽ, നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ, ആൾക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളിൽ, സ്വന്തം വാഹനം ഒറ്റയ്ക്കൊടിക്കുമ്പോൾ മാസ്ക് ഉപയോഗം ഒരുതരത്തിലും ശാസ്ത്രം സപ്പോർട്ട് ചെയ്യുന്നില്ല തന്നെ.

 

എന്നാൽ മറിച്ച് ആശുപത്രികളിൽ, ഓഫീസുകൾ, പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റങ്ങളിൽ, വ്യാപാരസ്ഥാപനങ്ങളിൽ, അടച്ചിട്ട ചെറിയ മുറികളിൽ മാസ്ക് തുടരണം.

 

ഇംഗ്ലണ്ടും ഡെന്മാർക്കും നോർവേയുമൊക്കെ മാസ്ക് ഉപയോഗം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. നമുക്ക് പടിപടിയായി അവിടേക്ക് നീങ്ങിയാലോ? ഗാംഗുലി ഷർട്ടൂരി കറക്കിയെറിഞ്ഞ പോലെ മാസ്ക്കൂരി കറക്കി എറിയാൻ വരട്ടെ. എന്നാൽ ചില നേരങ്ങളിൽ, ചില സന്ദർഭങ്ങളിൽ, ചില സ്ഥലങ്ങളിൽ നമുക്ക് മാസ്ക് ഉപയോഗം കുറയ്ക്കാം. അത്തരം ആലോചനകൾക്ക് നിയമസാധുത നൽകേണ്ട സമയമായി വരുന്നു. ചിരിക്കുന്ന മുഖങ്ങൾ കാണാൻ കൊതിയായിട്ട് വയ്യ.

Content Summary : COVID- 19 and Face mask 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com